Top

'തെളിവ് ഹാജരാക്കും, എന്നിട്ടാവാം ബാക്കി'; കണ്ണുരുട്ടിയാല്‍ ചുരുണ്ടുപോകുന്നവരുടെ ഗണത്തില്‍ താനില്ലെന്ന് മുഖ്യമന്ത്രിയോട് മാത്യു കുഴല്‍നാടന്‍

28 Jun 2022 9:29 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തെളിവ് ഹാജരാക്കും, എന്നിട്ടാവാം ബാക്കി; കണ്ണുരുട്ടിയാല്‍ ചുരുണ്ടുപോകുന്നവരുടെ ഗണത്തില്‍ താനില്ലെന്ന് മുഖ്യമന്ത്രിയോട് മാത്യു കുഴല്‍നാടന്‍
X

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനുമായി ബന്ധപ്പെട്ട് സഭയില്‍ ഉന്നയിച്ച് കാര്യങ്ങളില്‍ തനിക്ക് ഉത്തമ ബോധ്യമുണ്ടെന്ന് മാത്യൂ കുഴല്‍നാടന്‍ എംഎല്‍എ. തെളിവ് ഇന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഹാജരാക്കുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

കണ്ണുരുട്ടിയാലോ ഉച്ചത്തില്‍ സംസാരിച്ചാലോ ചുരുണ്ട് പോകുന്നവരെയേ മുഖ്യമന്ത്രി കണ്ടിട്ടുള്ളു. തന്നെ ആ ഗണത്തില്‍ കൂട്ടണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി വിരട്ടിന്റെ ഭാഷയില്‍ സംസാരിച്ചതുകൊണ്ട് തന്റെ ആരോപണത്തില്‍ നിന്നും പിന്നോട്ട് പോകില്ലെന്ന് നേരത്തെ അദ്ദേഹം പറഞ്ഞിരുന്നു. ആദ്യമായാണ് അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ഉന്നയിച്ച കാര്യങ്ങളില്‍ പൂര്‍ണ്ണമായ ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മാത്യു കഴല്‍നാടന്‍ ഫേസ്ബുക്കില്‍ കുറിച്ചത്:

മുഖ്യമന്ത്രി കണ്ണുരുട്ടിയാലോ ഉച്ചത്തില്‍ സംസാരിച്ചാലോ ചുരുണ്ട് പോകുന്നുന്നവരെയേ അങ്ങ് കണ്ടിട്ടുള്ളു. എന്നെ ആ ഗണത്തില്‍ കൂട്ടണ്ട. അങ്ങയുടെ മകള്‍ വീണ വിജയനെകുറിച്ച് പറഞ്ഞ കാര്യങ്ങള്‍ എനിക്ക് ഉത്തമ ബോധ്യം ഉണ്ട്. തെളിവ് നാളെ മാധ്യമങ്ങള്‍ക്ക് നല്‍കും. എന്നിട്ടാവാം ബാക്കി.

വാര്‍ത്താ സമ്മേളനത്തിലെ വാക്കുകള്‍:

ആദ്യമായിട്ടാണ് ഒരു അടിയന്തര പ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുന്നത്. സഭയില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് പൂര്‍ണ്ണമായ ഉത്തരവാദിത്വമുണ്ട്. മുഖ്യമന്ത്രി അവസാനം വിരട്ടിന്റെ ഭാഷയില്‍ പറഞ്ഞതുകൊണ്ട് ഞങ്ങള്‍ പുറകോട്ട് പോകുന്ന പ്രശ്‌നമില്ല. ഞാന്‍ സഭയില്‍ എന്ത് പറഞ്ഞിട്ടുണ്ടോ, ആ പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നു. നാളെ തന്നെ, തെളിവുകള്‍, അതിന്റെ അനുബന്ധ രേഖകള്‍ പൊതുസമൂഹത്തിന് മുന്നില്‍ കൊണ്ടുവരുന്നതായിരിക്കും. മുഖ്യമന്ത്രിക്ക് അത് പരിശോധിച്ച്, അദ്ദേഹത്തിന് ബോധ്യമുണ്ടെങ്കില്‍ മറുപടി പറയാം.

STORY HIGHLIGHTS: Mathew Kuzhalnadan says he is well aware of the issues raised by him against Chief Minister's daughter Veena Vijayan

Next Story