Top

'രക്തസാക്ഷി ദിനാചരണം ഉറ്റവരുടെ വേദനയ്ക്ക് പരിഹാരമാകില്ല'; രാഷ്ട്രീയ കൊലപാതകങ്ങള്‍ പലരുടേയും അന്നം മുടക്കുന്നെന്ന് ഹൈക്കോടതി

12 July 2022 12:05 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രക്തസാക്ഷി ദിനാചരണം ഉറ്റവരുടെ വേദനയ്ക്ക് പരിഹാരമാകില്ല; രാഷ്ട്രീയ കൊലപാതകങ്ങള്‍ പലരുടേയും അന്നം മുടക്കുന്നെന്ന് ഹൈക്കോടതി
X

കൊച്ചി: രക്തസാക്ഷി ദിനാചരണം ഉറ്റവരുടെ വേദനയ്ക്ക് പരിഹാരമാകില്ലെന്ന് ഹൈക്കോടതി. രാഷ്ട്രീയ കൊലപാതകങ്ങള്‍ പലരുടേയും അന്നം മുടക്കുന്നെന്നും കോടതി പറഞ്ഞു. വഞ്ചിയൂരിലെ ഡിവൈഎഫ്ഐ നേതാവും സിപിഐഎം ബ്രാഞ്ചംഗവുമായിരുന്ന വിഷ്ണു വധക്കേസിലെ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ പരാമര്‍ശം.

കേസിൽ ആർഎസ്എസ് പ്രവർത്തകരായ 13 പ്രതികളെ കുറ്റവിമുക്തരാക്കി. പ്രതികൾക്കെതിരെ തെളിവുകളില്ലെന്ന് കോടതി പറഞ്ഞു. ശിക്ഷാവിധി ചോദ്യം ചെയ്ത് പ്രതികൾ നൽകിയ അപ്പീലുകൾ അനുവദിച്ചുകൊണ്ടാണ് ഡിവിഷൻ ബഞ്ച് ഉത്തരവ്.

2008 ഏപ്രിൽ ഒന്നിനാണ് കൈതമുക്ക് പാസ്പോർട്ട് ഓഫീസിന് മുന്നിൽ വച്ചാണ് ആർഎസ്എസ് സംഘം വിഷ്‌ണുവിനെ വെട്ടിക്കൊലപ്പെടുത്തിയത്. വിചാരണ നേരിട്ട മുഴുവൻ പ്രതികളും ആർഎസ്എസ് നേതാക്കളായിരുന്നു. 13 പ്രതികൾ കുറ്റക്കാരെന്ന് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു.

കേസിൽ 11 പ്രതികൾക്ക് ഇരട്ട ജീവപര്യന്തവും, പതിനഞ്ചാം പ്രതിക്ക് ജീവപര്യന്തവും, പതിനൊന്നാം പ്രതിക്ക് മൂന്ന് വർഷം തടവ്‌ ശിക്ഷയും നൽകി കോടതി ശിക്ഷിച്ചിരുന്നു. തെളിവുകൾ പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.

STORY HIGHLIGHT: 'Martyrs' Day does not heal the pain of loved ones'; The High Court said that political murders are ruining the day of many people

Next Story