ഭാര്യയുടെ ക്രൂരമായ പെരുമാറ്റം, വിവാഹമോചനത്തിന് അവകാശമുണ്ടെന്ന് കോടതി; നടപടി മലപ്പുറത്ത് എഴുപതുകാരന്റെ ഹര്‍ജിയില്‍
12 Aug 2022 4:53 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മലപ്പുറം: ഭാര്യയുടെ ക്രൂരമായ പെരുമാറ്റം കാരണം ഭര്‍ത്താവിന് വിവാഹമോചനത്തിന് അവകാശമുണ്ടെന്ന് മലപ്പുറം കുടുംബ കോടതി. പയ്യനാട് സ്വദേശിയായ എഴുപതുകാരനാണ് ഹര്‍ജി നല്‍കിയത്. വിദേശത്തെ ജോലി മതിയാക്കി വന്നതോടെ ഭാര്യ ഉപദ്രവിച്ചെന്നും ചികിത്സാരേഖകള്‍ കത്തിച്ചെന്നുമാണ് ആരോപണം.
ഭര്‍ത്താവിന്റെ വീട്ടില്‍ താമസിക്കുന്നതില്‍ നിന്നും ഭാര്യയെ കോടതി വിലക്കിയിട്ടുണ്ട്. കുടുംബ കോടതി ജഡ്ജി എന്‍ വി രാജുവിന്റേതാണ് ഉത്തരവ്. എഴുപതുകാരനും, പൂക്കോട്ടൂര്‍ സ്വദേശിനിയും 1977ലാണ് വിവാഹിതരായത്. വിദേശത്ത് ജോലി ചെയ്തിരുന്ന സമയത്തെ സമ്പാദ്യം ഭാര്യയ്ക്കും കുട്ടികള്‍ക്കും നല്‍കിയിരുന്നു. 2021ല്‍ മൊഴി ചൊല്ലിയ ഭാര്യ, ഇത് അംഗീകരിക്കാതെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് ഹര്‍ജിയിലെ ആരോപണം.
ത്വലാഖ് ചൊല്ലിയ നടപടി മതപരമായും, നിയമപരമായും ശരിയാണെന്ന് കോടതി വിധിച്ചു. ഭര്‍ത്താവിന് നേരെ ക്രൂരത തുടര്‍ന്നാല്‍ ഭാര്യയെ വീട്ടില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കാന്‍ കോടതിക്ക് അധികാരമുണ്ടെന്നും കോടതി നിരീക്ഷിച്ചു.
Story Highlights: Malappuram Family Court Orders That Husband Has Right To Get Divoece
- TAGS:
- Malappuram
- Court Order