Top

ശ്രേയാംസ്‌കുമാറിന് പാര്‍ട്ടിയും കൂടി പോയേക്കും; ആര്‍ജെഡി-എല്‍ജെഡി ലയനമുറപ്പിച്ച് ശരത് യാദവും തേജസ്വിയും

18 March 2022 5:35 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ശ്രേയാംസ്‌കുമാറിന് പാര്‍ട്ടിയും കൂടി പോയേക്കും; ആര്‍ജെഡി-എല്‍ജെഡി ലയനമുറപ്പിച്ച് ശരത് യാദവും തേജസ്വിയും
X

കോഴിക്കോട്: ദേശീയതലത്തില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ എല്‍ജെഡിയും - ആര്‍ജെഡിയും ഒരുങ്ങുന്നു. ലോക് താന്ത്രിക് ജനതാദള്‍ നേതാവ് ശരത് യാദവും രാഷ്ടട്രീയ ജനതാദള്‍ നേതാവ് തേജസ്വി യാദവും ലയനചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. നിലവിലെ ദേശീയ രാഷ്ട്രീയ സാഹചര്യത്തില്‍ ജനതാപാര്‍ട്ടികള്‍ ഒരുമിക്കേണ്ടത് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എല്‍ജെഡിയും ആര്‍ജെഡിയും ഒന്നിക്കാന്‍ തീരുമാനിച്ചത്. ഈ മാസം 20 ന് ലയനസമ്മേളനം നടത്താനും നേതാക്കള്‍ക്കിടയില്‍ ധാരണയായിട്ടുണ്ട്.

എന്നാല്‍, ജനതാ പാര്‍ട്ടികള്‍ ഒന്നിക്കുന്നതിനോട് കേരളത്തില്‍ എംവി ശ്രേയാംസ് കുമാര്‍ നേതൃത്വം നല്‍കുന്ന എല്‍ജെഡി സംസ്ഥാന ഘടകത്തിന് യോജിപ്പില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ലയനവുമായി ബന്ധപ്പെട്ട് നടത്തിയ പ്രാഥമിക ചര്‍ച്ചയില്‍ ഇക്കാര്യം കേരള ഘടകം അറിയിച്ചിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ലയനം പുര്‍ത്തിയായാല്‍ എല്‍ജെഡി കേരള ഘടകവും ആര്‍ജെഡിയില്‍ ലയിക്കേണ്ടിവരും. അതോടെ ഇപ്പോഴുള്ള മേല്‍ക്കൈ ഉള്‍പ്പെടെ ലഭിക്കുമോ എന്നതാണ് കേരള ഘടകത്തിന്റെ ആശങ്ക. നിലവില്‍ ജെഡിഎസുമായുളള ലയന ചര്‍ച്ച നിലച്ച മട്ടാണ്. പ്രതിസന്ധി രൂക്ഷമെങ്കില്‍ ജെഡിഎസ് പാളയത്തിലേയ്ക്ക് തന്നെ എംവി ശ്രേയാംസ്‌കുമാറിനും കൂട്ടര്‍ക്കും എത്തേണ്ടി വരും. ലയനത്തെ തള്ളിയാല്‍ തനിച്ച് നില്‍ക്കേണ്ട നില ഉണ്ടാവുമെന്നതും പ്രതിസന്ധിയാണ്.

നിലവില്‍, എല്‍ജെഡിക്ക് ഉണ്ടായിരുന്ന രാജ്യ സഭാ സീറ്റിന്റെ കാലാവധിയും അവസാനിച്ചിരിക്കുകയാണ്. സീറ്റ് എല്‍ഡിഎഫ് സിപിഐക്ക് നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു പ്രതിസന്ധികൂടി എല്‍ജെഡി കേരള ഘടകത്തിന് മുന്നിലെത്തുന്നത്.

ContentHighlight: LJD to merge with RJD Kerala Leadership face future crisis

Next Story