Top

സ്വന്തം ഇഷ്ടപ്രകാരം ബെംഗളൂരുവില്‍; ഖത്തറില്‍ നിന്നെത്തി കാണാതായ യുവാവ് കോടതിയില്‍ ഹാജരായി

ഖത്തറില്‍ നിന്നും ജൂണ്‍ 15 ന് കണ്ണൂരില്‍ വിമാനമിറങ്ങിയ റിജേഷ് വീട്ടിലെത്തിയില്ലെന്നാരോപിച്ച് ആഗസ്റ്റ് 5 നാണ് സഹോദരന്‍ രാഗേഷ് പരാതി നല്‍കിയത്

9 Aug 2022 5:17 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സ്വന്തം ഇഷ്ടപ്രകാരം ബെംഗളൂരുവില്‍; ഖത്തറില്‍ നിന്നെത്തി കാണാതായ യുവാവ് കോടതിയില്‍ ഹാജരായി
X

നാദാപുരം: ഖത്തറില്‍ നിന്നും കണ്ണൂരില്‍ വിമാനമിറങ്ങി കാണാതായ വളയം സ്വദേശി റിജേഷ് കോടതിയില്‍ ഹാജരായി. റിജീഷിനെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയില്‍ പൊലീസ് അന്വേഷണം പുരോഗമിക്കവെയാണ് അഭിഭാഷകനൊപ്പം അദ്ദേഹം കോടതിയിലെത്തിയത്. ഇത്രയും കാലം ബെംഗഌരുവില്‍ ആയിരുന്നുവെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് പോയതെന്നും റിജീഷ് കോടതിയെ അറിയിച്ചു.

എന്നാല്‍ നിലവില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് അദ്ദേഹം വളയം പൊലീസ് സ്റ്റേഷനിലെത്തി മൊഴി നല്‍കി. തുടര്‍ന്ന് വൈദ്യപരിശോധന നടത്തി വീണ്ടും കോടതിയില്‍ ഹാജരാക്കിയ റിജീഷിനെ കോടതി സ്വന്തം ഇഷ്ടപ്രകാരം വിട്ടു.

ഖത്തറില്‍ നിന്നും ജൂണ്‍ 15 ന് കണ്ണൂരില്‍ വിമാനമിറങ്ങിയ റിജേഷ് വീട്ടിലെത്തിയില്ലെന്നാരോപിച്ച് ആഗസ്റ്റ് 5 നാണ് സഹോദരന്‍ രാഗേഷ് പരാതി നല്‍കിയത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ക്രൂരകൃത്യങ്ങള്‍ തുടര്‍ക്കഥയായ പശ്ചാത്തലത്തില്‍ കൂടിയാണ് പരാതി നല്‍കിയത്.

Next Story