Top

'ഇടതുപക്ഷം' എന്തെന്ന് തീരുമാനിക്കുന്നത് ഞാനും മാമനും കൂടിയാണല്ലോ; മന്ത്രിയെ അപമാനിച്ച് ജ്യോതികുമാർ ചാമക്കാല

പാർലമെൻ്ററി പാർട്ടിയിൽ എന്നെ വിമർശിക്കാൻ ധൈര്യമുള്ള എവനെങ്കിലുമുണ്ടോ

15 Oct 2021 12:29 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇടതുപക്ഷം എന്തെന്ന് തീരുമാനിക്കുന്നത് ഞാനും മാമനും കൂടിയാണല്ലോ; മന്ത്രിയെ അപമാനിച്ച് ജ്യോതികുമാർ ചാമക്കാല
X

പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിനെ അപമാനിച്ച് കോൺ​ഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല. പിണറായി വിജയന്റെയും മുഹമ്മദ് റിയാസിന്റെയും ബന്ധുത്വത്തെ പശ്ചാത്തലമാക്കിയായിരുന്നു ചാമക്കാലയുടെ പരിഹാസം. ഇടത് നയത്തെക്കുറിച്ച് ചില പൊട്ടൻമാർക്ക് ഒന്നുമറിയില്ല... അതുപിന്നെ, 'ഇടതുപക്ഷം' എന്നാൽ തന്നെ എന്തെന്ന് തീരുമാനിക്കുന്നത് ഞാനും എൻ്റെ മാമനും കൂടിയാണല്ലോ. ചാമക്കാല ഫേസ്ബുക്കിൽ കുറിച്ചു.

നേരത്ത എംഎൽഎമാരുടെ ശുപാർശയുമായി കരാറുകാർ മന്ത്രിയുടെ അടുത്തേക്ക് വരരുതെന്ന പരാമർശം വലിയ വിവാദം സൃഷ്ടിച്ച പശ്ചാത്തലത്തിൽ വിശദീകരണവുമായി മന്ത്രി പിഎ മുഹമ്മദ് റിയാസ് രം​ഗത്തുവന്നിരുന്നു. സ്വന്തം മണ്ഡലത്തിൽ പൊതുമരാമത്ത് പ്രവർത്തിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ടെങ്കിൽ എംഎൽഎമാർക്ക് മന്ത്രിയെ കാണാം. എന്നാൽ മറ്റൊരു മണ്ഡലത്തിലെ പ്രവർത്തിയുമായി ബന്ധപ്പെട്ട് ആ മണ്ഡലത്തിന്റെ പ്രതിനിധിയല്ലാത്ത ചില എംഎൽഎമാർ വരുന്ന പ്രവണതെയാണ് സഭയിൽ ചൂണ്ടികാട്ടിയത്. അതിൽ ഉറച്ചുനിൽക്കുന്നു. ഇടതുപക്ഷ നയം അതാണെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി.


ജ്യോതികുമാർ ചാമക്കാലയുടെ വാക്കുകള്‍

എന്തൊരു ഹീറോയിസം! "കരാറുകാരേം കൂട്ടി കാണാൻ വരുന്ന ചില നികൃഷ്ട ജീവികൾ കടക്ക് പുറത്ത്..." (കയ്യടിക്കെടാ !) പാർലമെൻ്ററി പാർട്ടിയിൽ എന്നെ വിമർശിക്കാൻ ധൈര്യമുള്ള എവനെങ്കിലുമുണ്ടോ ! ഇടത് നയത്തെക്കുറിച്ച് ചില പൊട്ടൻമാർക്ക് ഒന്നുമറിയില്ല... അതുപിന്നെ, 'ഇടതുപക്ഷം' എന്നാൽ തന്നെ എന്തെന്ന് തീരുമാനിക്കുന്നത് ഞാനും എൻ്റെ മാമനും കൂടിയാണല്ലോ....

വ്യാജവാർത്ത മാധ്യമങ്ങൾക്ക് എത്തിച്ചു കൊടുത്ത് മനസുഖം കൊള്ളുന്നവൻമാർ അതുംകൊണ്ടിരിക്കയേ ഉള്ളൂ.....പിന്നെ, ഇതൊക്കെ പി.ആർ ആണെന്ന് ചില അലവലാതികൾ പറഞ്ഞു നടക്കുന്നു.... സൂപ്പർ ഡയലോഗിന് തൊട്ടുപിന്നാലെ ഓൺലൈൻ മാധ്യമത്തിൽ അഭിമുഖം വന്നതൊക്കെ പി.ആറിൻ്റെ ഭാഗമാണന്ന് ആരും കരുതുന്നില്ലല്ലോ ല്ലേ....

Next Story

Popular Stories