Top

ഐടി അധിഷ്ഠിത വിദ്യാഭ്യാസം; കേരളത്തിന് ദേശീയ അംഗീകാരം, ഒന്നാമത്

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പ്രസിദ്ധീകരിച്ച അവലോകന റിപ്പോര്‍ട്ടിലാണ് കേരളത്തിന്റെ നേട്ടം.

2 Dec 2022 1:04 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഐടി അധിഷ്ഠിത വിദ്യാഭ്യാസം; കേരളത്തിന് ദേശീയ അംഗീകാരം, ഒന്നാമത്
X

തിരുവനന്തപുരം: ഐടി അധിഷ്ഠിത വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ കേരളത്തിന് ദേശീയ അംഗീകാരം. വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റര്‍നെറ്റ്, പ്രൊജക്ടര്‍, ലാപ് ടോപ് സൗകര്യങ്ങളില്‍ ഒരുക്കിയതില്‍ ഒന്നാമതാണ് കേരളം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പ്രസിദ്ധീകരിച്ച അവലോകന റിപ്പോര്‍ട്ടിലാണ് കേരളത്തിന്റെ നേട്ടം.

നേട്ടം വിദ്യാഭ്യാസ മേഖലയിലെ സംസ്ഥാനത്തിന്റെ പ്രവര്‍ത്തന മികവിന് അടിവരയിടുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൂടുതല്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വയ്ക്കാന്‍ ഈ നേട്ടം ഊര്‍ജ്ജം പകരട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്: ഐ.ടി അധിഷ്ഠിത സ്‌കൂള്‍ വിദ്യാഭാസത്തിനു കരുത്തു പകരാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ക്ക് ദേശീയതലത്തില്‍ അംഗീകാരം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പ്രസിദ്ധീകരിച്ച 2021-22ലെ വിദ്യാഭ്യാസത്തിനായുള്ള ഏകീകൃത ജില്ലാ വിവര വിനിമയ സംവിധാനത്തിന്റെ അവലോകന റിപ്പോര്‍ട്ടില്‍ ഇന്റര്‍നെറ്റ്, പ്രൊജക്ടര്‍, ലാപ്‌ടോപ് സൗകര്യങ്ങള്‍ സ്‌കൂളുകളില്‍ ഒരുക്കിയതില്‍ നമ്മള്‍ ഒന്നാം സ്ഥാനത്തെത്തി.

95.2% സ്‌കൂളുകളില്‍ ഇന്റര്‍നെറ്റ് സൗകര്യവും 82.3% സ്‌കൂളുകളില്‍ പ്രൊജക്ടറുകളും 89% സ്‌കൂളുകളില്‍ ലാപ്‌ടോപുകളും കേരളം സജ്ജമാക്കി. 98.3% സ്‌കൂളുകളില്‍ കമ്പ്യൂട്ടറുകള്‍ ലഭ്യമാക്കി അക്കാര്യത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കാനും നമുക്ക് സാധിച്ചു. ഈ നേട്ടം വിദ്യാഭ്യാസ മേഖലയിലെ കേരളത്തിന്റെ പ്രവര്‍ത്തന മികവിനു അടിവരയിടുന്നു. കൂടുതല്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വയ്ക്കാന്‍ ഈ നേട്ടം നമുക്ക് ഊര്‍ജ്ജം പകരട്ടെ.


Next Story