
മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്ന മൾട്ടി സ്റ്റാർ ചിത്രമായ 'പേട്രിയറ്റ്' ആണ് സോഷ്യൽ മീഡിയയിലെ സംസാരവിഷയം. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രം വമ്പൻ ബജറ്റിൽ ആക്ഷൻ മൂഡിലാണ് ഒരുങ്ങുന്നത്. കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻതാര തുടങ്ങിയവരും സിനിമയുടെ ഭാഗമാണ്. ഇപ്പോഴിതാ സിനിമയുടെ ഒരു അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.
ചിത്രത്തിന്റെ ഒരു ഷെഡ്യൂൾ പൂർത്തിയായെന്ന അപ്ഡേറ്റ് ആണ് പുറത്തുവരുന്നത്. നടൻ മോഹൻലാൽ ഉൾപ്പെട്ട ഭാഗങ്ങളായിരുന്നു ഈ ഷെഡ്യൂളിൽ ചിത്രീകരിച്ചത്. എറണാകുളത്ത് ചിത്രീകരണം ആരംഭിച്ച ഈ ഷെഡ്യൂൾ പത്ത് ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്. നേരത്തെ എടപ്പാളിൽ ആയിരുന്നു സിനിമയുടെ ചിത്രീകരണം നടന്നിരുന്നത്. മോഹൻലാലിന്റെ ഫൈറ്റ് സീക്വൻസുകളായിരുന്നു ഈ ഷെഡ്യൂളിൽ ചിത്രീകരിച്ചത്. ചിത്രത്തിൽ ഇനി മമ്മൂട്ടിയുടെ ഭാഗങ്ങളാണ് ചിത്രീകരിക്കാൻ ബാക്കിയുള്ളത്. 80 കോടിയോളം നിര്‍മ്മാണച്ചെലവ് പ്രതീക്ഷിക്കുന്ന ചിത്രത്തിന്റെ രചനയും മഹേഷ് നാരായണൻ തന്നെയാണ്. ചിത്രത്തിന്‍റെ ഛായാഗ്രഹണം ബോളിവുഡിലെ പ്രശസ്ത ഛായാഗ്രാഹകന്‍ മനുഷ് നന്ദന്‍ ആണ്. സാമ്രാട്ട് പൃഥ്വിരാജ്, റോക്കി ഓര്‍ റാണി കി പ്രേം കഹാനി, തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍ തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രാഹകനാണ് അദ്ദേഹം.
#Patriot Schedule is wrapped up!🔥🔥🔥
— FDFS Reviews (@FDFS_Reviews) July 13, 2025
Next #BhaBhaBa 🔜🔥#Mohanlal pic.twitter.com/uWPOcRBCTk
ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്‍റോ ജോസഫ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. സി ആര്‍ സലിം, സുഭാഷ് ജോര്‍ജ് എന്നിവരാണ് സഹനിര്‍മ്മാണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് രാജേഷ് കൃഷ്ണ, സി വി സാരഥി. പ്രൊഡക്ഷന്‍ ഡിസൈന്‍ ജോസഫ് നെല്ലിക്കല്‍, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ലിനു ആന്‍റണി, അസോസിയേറ്റ് ഡയറക്ടര്‍ ഫാന്‍റം പ്രവീണ്‍. ശ്രീലങ്ക, അബുദബി, അസര്‍ബൈജാന്‍, തായ്ലന്‍ഡ്, വിശാഖപട്ടണം, ഹൈദരാബാദ്, ദില്ലി, കൊല്ലി എന്നിവിടങ്ങളും ചിത്രത്തിന്‍റെ ലൊക്കേഷനുകളാണ്.
Content Highlights: Mohanlal wrapped up schedule for patriot