
കോഴിക്കോട്: കോഴിക്കോട് മണിയൂര്‍ അട്ടക്കുണ്ട് പാലം ജംഗ്ഷനിൽ സ്വകാര്യ ക്ലിനിക്കിലെ ഡോക്ടര്‍ക്കും നഴ്‌സുമാര്‍ക്കും നേരെ ആക്രമണം നടത്തിയ പ്രതി അറസ്റ്റില്‍. പുറക്കാട് കിടഞ്ഞിക്കുന്ന് സ്വദേശി സമീറിനെയാണ് പയ്യോളി പൊലീസ് അറസ്റ്റ് ചെയ്തത്. ദുബായില്‍ ജോലി ചെയ്തിരുന്ന സമീര്‍ അടുത്തിടെയാണ് നാട്ടിലെത്തിയത്.
സംഭവത്തില്‍ നാല് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഒരാളെ കൂടി തിരിച്ചറിയാനുണ്ട്. തിരിച്ചറിഞ്ഞ പ്രതികളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. മണിയൂര്‍ അട്ടക്കുണ്ട് പാലം ജംഗ്ഷന്‍ എലൈറ്റ് ഹെല്‍ത്ത് കെയറിലെ ഡോക്ടര്‍ ആലപ്പുഴ സദാനന്ദപുരം സ്വദേശി കിഴക്കേ വാവടി ഗോപുകൃഷ്ണനും നഴ്‌സുമാര്‍ക്കും എതിരെയാണ് കഴിഞ്ഞ ദിവസം അക്രമണം നടന്നത്.
content highlights : Accused arrested for attacking doctor and nurses at private clinic in Kozhikode