
ജൂലൈ 16 ന് ഉഷ്ണതരംഗ സീസണ്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കുവൈറ്റില്‍ താമസിക്കുന്നവര്‍ സൂര്യാഘാതം ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് അറബ് യൂണിയന്‍ ഫോര്‍ അസ്‌ട്രോണമി ആന്‍ഡ് സ്‌പേസ് സയന്‍സ് അംഗം ബാദര്‍ അല്‍ ഒമറ മുന്നറിയിപ്പ് നല്‍കി.
ജെമിനി നക്ഷത്രത്തിന്റെ ഉദയത്തോടെയാണ് ഈ ഉഷ്ണതരംഗം ആരംഭിക്കുന്നത്. 26 ദിവസമാണ് ഈ ഉഷ്ണ തരംഗം നിലനില്‍ക്കുന്നത്. അതുകൊണ്ട് ചൂടുകാലത്ത് നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം അറിയിച്ചു.
ഓഗസ്റ്റ് 11 ന് അല്‍ കുലൈബില്‍ നക്ഷത്രം ഉദിക്കുന്നതുവരെ 26 ദിവസമാണ് ചൂട് നിലനില്‍ക്കുന്നത്. ഈ ദിവസങ്ങള്‍ക്ക് ശേഷം ഉഷ്ണതരംഗം കുറയുകയും ചെയ്യും. വേനല്‍ക്കാലത്തെ അവസാന നക്ഷത്രമായ സുഹൈല്‍ ഉദിക്കുന്നതോടെ താപനില കുറയുകയും രാത്രികാലങ്ങളില്‍ തണുപ്പ് അനുഭവപ്പെടാന്‍ ആരംഭിക്കുകയും ചെയ്യും.
Content Highlights :A safety warning has been issued for those living in Kuwait. The warning is related to the start of the heat wave season on July 16