'സെഞ്ച്വറിക്കായുള്ള എന്‍റെ തിരക്കാണ് പന്തിന്റെ റണ്ണൗട്ടിൽ കലാശിച്ചത്'; തുറന്ന് സമ്മതിച്ച് കെഎൽ രാഹുൽ

'ഉച്ചഭക്ഷണത്തിന് മുമ്പ് തന്നെ ഞാൻ സെഞ്ച്വറിയിൽ തൊടുമെന്ന് ബാറ്റിങ്ങിനിടെ പന്തിനോട് പറഞ്ഞു'

dot image

സെഞ്ച്വറിക്കായി താൻ തിരക്ക് കൂട്ടിയതാണ് പന്തിന്റെ റൺ ഔട്ടിൽ കലാശിച്ചതെന്ന് തുറന്ന് സമ്മതിച്ച് കെ എൽ രാഹുൽ. ലീഡ് പിടിക്കുമെന്ന് തോന്നിച്ച ഘട്ടത്തിൽ ഇന്ത്യൻ ബാറ്റിങ് നിര പൊടുന്നനെ തകർന്നടിയാൻ കാരണം പന്തിന്റെ വിക്കറ്റായിരുന്നു എന്ന് രാഹുൽ പറഞ്ഞു.

'ഉച്ചഭക്ഷണത്തിന് മുമ്പ് തന്നെ ഞാൻ സെഞ്ച്വറിയിൽ തൊടുമെന്ന് ബാറ്റിങ്ങിനിടെ പന്തിനോട് പറഞ്ഞു. ലഞ്ചിന് മുമ്പ് ബഷീറെറിഞ്ഞ അവസാന ഓവർ അതിന് പറ്റിയ അവസരമാണെന്ന് തോന്നി. ഒരു പന്തിൽ ബൗണ്ടറി നേടാൻ അവസരമുണ്ടായിരുന്നു. അതിന് കഴിയാതെ വന്നതോടെ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാൻ കഴിയുമോ എന്ന് പന്ത് എന്നോട് ചോദിച്ചു. ആ സിംഗിൾ ഒരിക്കലും സംഭവിക്കരുതായിരുന്നു. അവന്‍റെ റൺ ഔട്ട് കളിയുടെ ഗതി തന്നെ മാറ്റി'- രാഹുൽ പ്രതികരിച്ചു

ചായക്ക് മുമ്പ് വരെ ഇന്ത്യ നല്ല പൊസിഷനിൽ ആയിരുന്നെന്നും പന്തിന്റെ വിക്കറ്റ് കളിയെ ബാധിച്ചെന്നും രാഹുൽ കൂട്ടിച്ചേർത്തു. ഉച്ച ഭക്ഷണത്തിന് മുമ്പ് പന്ത് പുറത്തായപ്പോൾ സെഞ്ച്വറി നേടി അല്‍പസമയത്തിനകം രാഹുലും കൂടാരം കയറി. പിന്നീട് ജഡേജയും നിതീഷ് റെഡ്ഡിയും വാഷിങ്ടൺ സുന്ദറും ചേർന്നാണ് ഇന്ത്യയെ സുരക്ഷിത തീരമണച്ചത്.

Storyhighlight: 'My rush for a century resulted in Pant's run-out'- KL Rahu

dot image
To advertise here,contact us
dot image