
പഴയ രാജകീയ വസ്ത്രങ്ങളും ആഭരണങ്ങളും ലക്ഷങ്ങള്‍ക്കും കോടികള്‍ക്കും വിറ്റു പോയത് വാര്‍ത്തകളിലൂടെ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ കോടികള്‍ക്ക് ഒരു ബാഗ് വിറ്റു പോയതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വെറും 10 മിനിറ്റ് മാത്രം നീണ്ടു നിന്ന ലേലം, ലേലത്തില്‍ പങ്കെടുത്തത് 9 പേര്‍ മാത്രം, ബാഗിന് ലഭിച്ചത് 85 കോടി രൂപ. ഫാഷന്‍ വസ്തുക്കളില്‍ ഇതുവരെ നടന്നിട്ടുള്ള ലേലത്തില്‍വെച്ച് റെക്കോര്‍ഡ് തുകയാണ് ഈ ലേലം സ്വന്തമാക്കിയത്.
ഫ്രഞ്ച് ഫാഷന്‍ ബ്രാന്‍ഡ് ഹെര്‍മിസ് രൂപകല്പന ചെയ്ത ആദ്യ 'ബിര്‍കിന്‍' ബാഗാണ് പാരീസില്‍ നടന്ന ലേലത്തില്‍ വിറ്റുപോയത്. അന്തരിച്ച ഫ്രഞ്ച് സംഗീതജ്ഞയും അഭിനേത്രിയുമായ ജെയിന്‍ ബിര്‍കിനായി 1984-ല്‍ ഹെര്‍മിസ് പ്രത്യേകമായി രൂപകല്പനചെയ്ത ആദ്യ ബിര്‍കിന്‍ ബാഗാണിത്. ജപ്പാനിലെ ലോക പ്രശസ്തമായ സോത്‌ബൈയുടെ തലവനാണ് ടെലിഫോണിലൂടെ ലേലത്തില്‍ പങ്കെടുത്ത് 85 കോടി രൂപയ്ക്ക് ബാഗ് സ്വന്തമാക്കിയത്.
ബിര്‍കിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഈ ഹാന്‍ഡ് ബാഗിന് ഈ ബാഗിന്റെ മറ്റ് മോഡലുകളില്‍ നിന്ന് വ്യത്യാസം ഉണ്ട്. സൈസിലും ഉപയോഗിച്ചിരിക്കുന്ന മെറ്റലുകളിലും സ്ട്രാപ്പിലും ഉള്‍പ്പെടെ ഒര്‍ജിനര്‍ ബിര്‍കിന്‍ ബാഗിന് പ്രത്യേകതള്‍ ഏറെയാണ്. 1985 മുതല്‍ 1994 വരെ ബിര്‍കിന്‍ ഈ ഹാന്‍ഡ് ബാഗ് ഉപയോഗിച്ചിരുന്നു. ബിര്‍കിന്റെ പേരിന്റെ ആദ്യ രണ്ട് അക്ഷരങ്ങള്‍ ബാഗില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സില്‍വര്‍ നെയില്‍ ക്ലിപ്പേഴ്‌സും സ്റ്റിക്കര്‍ കളക്ഷനുകളും ബിര്‍കിന്റെ സ്‌റ്റൈല്‍ വ്യക്തമാക്കുന്നു.
Content Highlights: original hermes birkin bag sold for record 85 crore