സ്വര്‍ണക്കടത്തിലെ കളളപ്പണ കേസ്; ഇ ഡി ഡെപ്യൂട്ടി ഡയറക്ടറെ ചെന്നൈയിലേക്ക് സ്ഥലംമാറ്റി
ഒരു വർഷം മുൻപ് സ്ഥലം മാറ്റ ഉത്തരവിറങ്ങിയിരുന്നെങ്കിലും സ്വർണ്ണക്കടത്ത് കേസ് ചുമതല ഉള്ളതിനാൽ സ്ഥലം മാറ്റം മരവിപ്പിക്കുകയായിരുന്നു.
13 Aug 2022 5:24 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊച്ചി: സ്വര്‍ണക്കടത്തിലെ കളളപ്പണ കേസ് അന്വേഷിക്കുന്ന ഇ ഡി ഡെപ്യൂട്ടി ഡയറക്ടറെ ചെന്നൈയിലേക്ക് സ്ഥലംമാറ്റി. ഡെപ്യൂട്ടി ഡയറക്ടർ രാധാകൃഷ്ണനെയാണ് മാറ്റിയത്. 10 ദിവസത്തിനകം ചെന്നൈ സോണൽ ഓഫിസിൽ ജോയിൻ ചെയ്യാനാണ് അദ്ദേഹത്തിന് നിർദേശം നൽകിയിരിക്കുന്നത്. അദ്ദേഹം കൊച്ചി ഓഫിസിലെ ചുമതല ഒഴിഞ്ഞു. പകരം ഉദ്യോഗസ്ഥനെ നിയമിച്ചിട്ടില്ല.
കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സ്ഥലം മാറ്റം. ഒരു വർഷം മുൻപ് സ്ഥലം മാറ്റ ഉത്തരവിറങ്ങിയിരുന്നെങ്കിലും സ്വർണ്ണക്കടത്ത് കേസ് ചുമതല ഉള്ളതിനാൽ സ്ഥലം മാറ്റം മരവിപ്പിക്കുകയായിരുന്നു.
STORY HIGHLIGHTS: Gold Smuggling Case; ED Deputy Director Transferred to Chennai
- TAGS:
- ED
- Gold Smuggling Case
- KOCHI
Next Story