ലൗട്ടാരോ ലേറ്റ് ഗോൾ; കോപ്പയിൽ വിജയം തുടർന്ന് അർജന്റീന

73-ാം മിനിറ്റിലാണ് അർജന്റീനൻ നിരയിലേക്ക് എയ്ഞ്ചൽ ഡി മരിയ എത്തിയത്.

dot image

ന്യൂ ജഴ്സി: കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റിൽ അർജന്റീനയ്ക്ക് വിജയത്തുടർച്ച. ചിലിയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് അർജന്റീന വീണ്ടും വിജയം ആഘോഷിച്ചത്. സമനിലയിലേക്ക് നീങ്ങുമെന്ന് തോന്നിച്ച മത്സരത്തിന്റെ 86-ാം മിനിറ്റിൽ ലൗട്ടാരോ മാർട്ടിനെസ് ആൽബിസെലസ്റ്റുകളുടെ രക്ഷകനായി. ലയണൽ മെസ്സിയുടെ പാസിൽ നിന്നാണ് താരത്തിന്റെ ഗോൾ.

അൽപ്പം വിരസമായാണ് മത്സരം തുടങ്ങിയത്. ആദ്യ പകുതിയിൽ അർജന്റീനയ്ക്ക് മത്സരം നിയന്ത്രിക്കാനായി. എന്നാൽ ഗോൾവല ചലിപ്പിക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ മത്സരത്തിൽ പെറുവിനെതിരെ നടത്തിയ തകർപ്പൻ പ്രകടനം ഇത്തവണയും ചിലി ഗോൾകീപ്പർ ക്ലൗഡിയോ ബ്രാവോ ആവർത്തിച്ചു. ഇതോടെ അർജന്റീനൻ മുന്നേറ്റങ്ങൾ ഓരോന്നായി നിഷ്ഫലമായി.

രണ്ടാം പകുതിയിലും അർജന്റീന മുൻതൂക്കം തുടർന്നു. പക്ഷേ വളരെ വൈകിയെങ്കിലും ചിലി മത്സരത്തിലേക്ക് തിരികെ വന്നു. 72-ാം മിനിറ്റിലാണ് ചിലിയുടെ ആദ്യ ഷോട്ട് വലയിലേക്ക് പോയത്. പിന്നാലെ അർജന്റീനൻ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിന്റെ തകർപ്പൻ സേവുകൾ ചിലിയുടെ ഗോൾമോഹം തടഞ്ഞുനിർത്തി.

ഗുലാബുദീൻ നയീബിന് വിലക്ക്?; ഐസിസി നിയമം തിരിച്ചടിയായേക്കും

73-ാം മിനിറ്റിലാണ് അർജന്റീനൻ നിരയിലേക്ക് എയ്ഞ്ചൽ ഡി മരിയ എത്തിയത്. മത്സരം 80 മിനിറ്റ് പിന്നിട്ട ശേഷം ഒരു ഗോളിനായി ആൽബിസെലസ്റ്റുകൾ ശക്തമായി പോരാടി. ഒടുവിൽ 86-ാം മിനിറ്റിൽ ആരാധകരുടെ ഹൃദയം നിറച്ച ഗോൾ പിറന്നു. മെസ്സിയെടുത്ത കോർണർ കിക്ക് ലൗട്ടാരോ മാർട്ടിനെസ് കിടിലൻ ഒരു ഷോട്ടിലൂടെ വലയിലാക്കി. അവേശിച്ച സമയം തിരികെ വരാൻ ചിലിയുടെ സംഘത്തിന് കഴിഞ്ഞില്ല. ഇതോടെ കോപ്പ അമേരിക്കയിൽ അർജന്റീനൻ വിജയഗാഥ തുടരുന്നു.

dot image
To advertise here,contact us
dot image