Top

'കുതിരക്കച്ചവടം നടക്കാത്ത ഇടങ്ങളില്‍ ഗവര്‍ണര്‍മാരെ ഉപയോഗിക്കുന്നു'; വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി

സര്‍ക്കാരിന്റേയും നിയമസഭയുടേയും അധികാരത്തില്‍ കൈ കടത്തുന്നെന്നും മുഖ്യമന്ത്രി.

8 Nov 2022 11:59 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കുതിരക്കച്ചവടം നടക്കാത്ത ഇടങ്ങളില്‍ ഗവര്‍ണര്‍മാരെ ഉപയോഗിക്കുന്നു; വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി
X

കേന്ദ്രസര്‍ക്കാരിനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടനയ്ക്കും ജനാധിപത്യത്തിനും മേല്‍ കടന്നു കയറാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. കുതിരക്കച്ചവടം നടക്കാത്ത ഇടങ്ങളില്‍ ഗവര്‍ണര്‍മാരെ ഉപയോഗിക്കുകയാണെന്നും സര്‍ക്കാരിന്റേയും നിയമസഭയുടേയും അധികാരത്തില്‍ കൈ കടത്തുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

'കുതിരക്കച്ചവടം നടക്കാത്തയിടങ്ങളില്‍ ഗവര്‍ണര്‍മാരെ ഉപയോഗിക്കുകയാണ്. കുതിരക്കച്ചവടം പഴയ പ്രയോഗമാണ്. പുതിയ വാക്ക് കണ്ടെത്തണം. ഇപ്പോള്‍ വില വല്ലാതെ കൂടിയിട്ടുണ്ട്.' ഒരു കുതിരയുടെ വിലയൊന്നും അല്ലെന്നും മുഖ്യമന്ത്രി പരിഹാസത്തോടെ പറഞ്ഞു. കേരളത്തെ ഇകഴ്ത്തി കാട്ടാനുള്ള ശ്രമവുമായി ചിലര്‍ വരുന്നുണ്ടെന്നും കേരള ബദല്‍ ചിലര്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Next Story