ഏഷ്യയിലെ ഏറ്റവും വലിയ സഹകരണ സംഘം; കേരള ബാങ്ക് ഒന്നാമത്
ധനകാര്യ സേവന മേഖലയില്‍ ലോകത്ത് ഏഴാം സ്ഥാനത്താണ് കേരള ബാങ്ക്.
3 Dec 2022 12:03 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: ഏഷ്യയിലെ ഏറ്റവും വലിയ സഹകരണ സംഘങ്ങളില്‍ കേരള ബാങ്കിന് ഒന്നാം സ്ഥാനം. ലോകത്തെ ഏറ്റവും വലിയ 300 സഹകരണ സ്ഥാപനങ്ങളുടെ പട്ടികയില്‍ 35-ാം റാങ്കും കേരള ബാങ്ക് നേടി. ധനകാര്യ സേവന മേഖലയില്‍ ലോകത്ത് ഏഴാം സ്ഥാനത്താണ് കേരള ബാങ്ക്.
അന്തര്‍ദേശീയ സഹകരണ സഖ്യവും (ഐസിഎ) യൂറോപ്യന്‍ സഹകരണ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്ന് നടത്തിയ പഠനങ്ങളാണ് കേരള ബാങ്കിന്റെ ഈ നേട്ടങ്ങള്‍ വെളിപ്പെടുത്തിയത്. സഹകരണ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചതിന് നാഷണല്‍ ഫെഡറേഷന് ഓഫ് സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്ക് (NAFSCOB) ഏര്‍പ്പെടുത്തിയ അവാര്‍ഡില്‍ ദേശീയതലത്തില്‍ ഒന്നാം സ്ഥാനവും കേരള ബാങ്കിന് ലഭിച്ചിരുന്നു.
- TAGS:
- Kerala
- Kerala Bank
- Asia
Next Story