ബിജെപി ലോകത്തെ ഏറ്റവും വലിയ പാര്‍ട്ടി, കേരളത്തില്‍ മികച്ച വിജയത്തിനായി കാത്തിരിക്കുന്നു: ജെ പി നദ്ദ

'ബിജെപി ഉത്തരേന്ത്യന്‍ പാര്‍ട്ടിയാണെന്ന് ആക്ഷേപിച്ചു. ആന്ധ്രയിലെ വിജയത്തോടെ ഇന്ത്യ മുഴുവനുമുള്ള പാര്‍ട്ടിയാണെന്ന് തെളിഞ്ഞു'
ബിജെപി ലോകത്തെ ഏറ്റവും വലിയ പാര്‍ട്ടി, കേരളത്തില്‍ മികച്ച വിജയത്തിനായി കാത്തിരിക്കുന്നു: ജെ പി നദ്ദ

തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയാണ് ബിജെപിയെന്ന് ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ. ബിജെപി ഉത്തരേന്ത്യന്‍ പാര്‍ട്ടിയാണെന്ന് ആക്ഷേപിച്ചു. ആന്ധ്രയിലെ വിജയത്തോടെ ഇന്ത്യ മുഴുവനുമുള്ള പാര്‍ട്ടിയാണെന്ന് തെളിഞ്ഞുവെന്നും ജെ പി നദ്ദ പറഞ്ഞു. തിരുവനന്തപുരത്ത് ചേര്‍ന്ന ബിജെപി നേതൃയോഗത്തില്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു നദ്ദ.

'രാജ്യത്ത് ആശയത്തില്‍ അധിഷ്ടിതമായുള്ള പാര്‍ട്ടി ബിജെപി മാത്രമാണ്. കേരളത്തില്‍ മികച്ച വിജയത്തിനായി കാത്തിരിക്കുകയാണ്. തിരുവനന്തപുരത്തും ആറ്റിങ്ങലിലും തോല്‍വിയല്ല ജയമാണ് ഉണ്ടായത്. കോണ്‍ഗ്രസിന് വലിയ വിജയമെന്നാണ് പ്രചരിപ്പിക്കുന്നത്. 13 സംസ്ഥാനങ്ങളില്‍ അവര്‍ക്ക് സീറ്റ് നേടാന്‍ കഴിഞ്ഞിട്ടില്ല. പ്രാദേശിക പാര്‍ട്ടികളുടെ സഹായത്തോടെയാണ് കോണ്‍ഗ്രസ് ജയിച്ചത്. പരാദ ജീവിയെന്നാണ് ഇതിനെ വിശേഷിപ്പിക്കുക', നദ്ദ പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളാണ് ബിജെപി നേതൃയോഗത്തിന്റെ മുഖ്യലക്ഷ്യം. ലോക്സഭാ തെരഞ്ഞെടുപ്പിലെ മുന്നേറ്റം ആവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് പ്രദേശിക തലത്തില്‍ സംഘടന കൂടുതല്‍ ശക്തിപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com