വഴി നടത്താൻ സമ്മതിക്കില്ല, പാരമ്പര്യം കാണിക്കണം, തൊഴിലാളി പ്രസ്ഥാനമെന്താണെന്ന് പഠിപ്പിക്കും:സിഐടിയു

തൊഴിലാളി വിരുദ്ധ നടപടി സ്വീകരിക്കുന്നത് കോർപറേറ്റുകളെ സഹായിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു
വഴി നടത്താൻ സമ്മതിക്കില്ല, പാരമ്പര്യം കാണിക്കണം, തൊഴിലാളി പ്രസ്ഥാനമെന്താണെന്ന് പഠിപ്പിക്കും:സിഐടിയു

തിരുവനന്തപുരം: ​ഗതാ​ഗത വകുപ്പ് മന്ത്രി ​ഗണേഷ് കുമാറിനെ വഴി നടക്കാൻ അനുവദിക്കില്ലെന്ന് സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ ദിവാകരൻ. ഡ്രൈവിങ് സ്കൂളുമായി ബന്ധപ്പെട്ടുള്ള വിഷയത്തിൽ തൊഴിലാളികളുമായി അടിയന്തരമായി ചർച്ച നടത്തി പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടില്ലെങ്കിൽ വഴി നടത്തിക്കില്ലെന്നാണ് ഭീഷണി. ​ഗണേഷ് കുമാറിനെ എന്താണ് സിഐടിയുവെന്നും തൊഴിലാളി പ്രസ്ഥാനമെന്താണെന്നും പഠിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

മാന്യമായാണ് മന്ത്രി ആന്റണി രാജു തൊഴിലാളി സംഘടനകളോട് പെരുമാറിയിരുന്നതെന്നും ദിവാകരൻ പറഞ്ഞു. ആർ ബാലകൃഷ്ണപ്പിള്ള ഗണേഷ് കുമാറിന്റെ പിതാവ് തൊഴിലാളികളുടെ അവസ്ഥ കേട്ട് തിരുത്തലുകൾ നടത്തിയിരുന്ന നേതാവാണെന്നും ​ഗണേഷ് കുമാർ ആ പാരമ്പര്യം കാണിക്കണമെന്നും ദിവാകരൻ പറഞ്ഞു. താൻ മാത്രമാണ് ശരി, തനിക്കു മാത്രമാണു വിവരമുള്ളതെന്നാണ് ഗണേഷ് ചിന്തിക്കുന്നതെന്നും ദിവാകരൻ വിമർശിച്ചു.

വഴി നടത്താൻ സമ്മതിക്കില്ല, പാരമ്പര്യം കാണിക്കണം, തൊഴിലാളി പ്രസ്ഥാനമെന്താണെന്ന് പഠിപ്പിക്കും:സിഐടിയു
'മന്ത്രിയായി തുടരും, മോദി മന്ത്രിസഭയുടെ ഭാഗമാകുന്നത് അഭിമാനം'; അഭ്യൂഹങ്ങള്‍ നിഷേധിച്ച് സുരേഷ് ഗോപി

തൊഴിലാളി വിരുദ്ധ നടപടി സ്വീകരിക്കുന്നത് കോർപറേറ്റുകളെ സഹായിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു. ഈ നടപടിയിലൂടെ ആയിരക്കണക്കിന് തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിലാണെന്നും ദിവാകരൻ പറഞ്ഞു. ഓൾ കേരള വർക്കേഴ്സ് യൂണിയൻ സെക്രട്ടേറിയറ്റിന് മുന്നിൽ ആരംഭിച്ച അനിശ്ചിത കാല ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com