തിരഞ്ഞെടുപ്പിലെ തോൽവി; സംസ്ഥാന സർക്കാരിനെതിരെ സിപിഐഎം അണികള്‍, നവമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനം

ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഐഎമ്മും ഇടതുപക്ഷവും പരാജയപ്പെട്ടതിന്റെ ഔദ്യോഗിക വിശദീകരണങ്ങൾ പലതായിരിക്കാം. പക്ഷേ പാർട്ടി അണികളും അനുഭാവികളും വിമർശനത്തിൻ്റെ ചൂണ്ടുവിരൽ ഓങ്ങുന്നത് പാർട്ടിക്ക് നേരെ തന്നെയാണ്.
തിരഞ്ഞെടുപ്പിലെ തോൽവി; സംസ്ഥാന സർക്കാരിനെതിരെ സിപിഐഎം അണികള്‍, നവമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനം

തിരുവനന്തപുരം : ലോക് സഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ മുഖ്യമന്ത്രിക്കും സർക്കാരിനും പാർട്ടി നേതാക്കൾക്കുമെതിരെ പാർട്ടി അണികളുടെ വിമർശനം. നവമാധ്യമങ്ങളിലൂടെയാണ് പാർട്ടിക്കെതിരെ രൂക്ഷ വിമർശനം ഉയർത്തുന്നത്. പാർട്ടി ജനങ്ങളിൽ നിന്നകന്നുവെന്നും ഏതെങ്കിലും ഒരു നേതാവിന് വേണ്ടി പാർട്ടിയെ ബലി കൊടുക്കുകയാണെന്നുമാണ് നവമാധ്യമങ്ങളിലൂടെ പാർട്ടിക്കെതിരെ പ്രവർത്തകർ വിമർശനം ഉന്നയിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഐഎമ്മും ഇടതുപക്ഷവും പരാജയപ്പെട്ടതിന്റെ ഔദ്യോഗിക വിശദീകരണങ്ങൾ പലതായിരിക്കാം. പക്ഷേ പാർട്ടി അണികളും അനുഭാവികളും വിമർശനത്തിൻ്റെ ചൂണ്ടുവിരൽ ഓങ്ങുന്നത് പാർട്ടിക്ക് നേരെ തന്നെയാണ്.

പത്ത് വർഷം തുടർച്ചയായി സംസ്ഥാന ഭരണം നടത്തുന്ന ഇടത് സർക്കാരും മുഖ്യമന്ത്രിയും തോൽവിയുടെ ധാർമിക ഉത്തരവാദികളാണെന്ന് പാർട്ടി അണികൾ കരുതുന്നു. ഭരണത്തോടുള്ള പ്രതിഷേധവും തോൽവിക്ക് പിന്നാലെ നവമാധ്യമങ്ങളിൽ പ്രകടമാണ്. പാർട്ടി മെമ്പർമാർ മുതൽ അനുഭാവികൾ വരെയുള്ള താഴെത്തട്ടിലെ പ്രവർത്തകർക്കിടയിൽ മുതിർന്ന നേതാക്കളോട് ശക്തമായ അമർഷമുണ്ട്. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നിയമസഭയിൽ പ്രതിനിധീകരിക്കുന്ന തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ പതിനായിരത്തിനടുത്ത് വോട്ടിൻ്റെ ഭൂരിപക്ഷമാണ് യുഡിഎഫ് നേടിയത്. മണ്ഡലത്തിൽ സിപിഐഎമ്മിന് പ്രതിപക്ഷമില്ലാത്ത ആന്തൂർ മുൻസിപ്പാലിറ്റിയിലും മലപ്പട്ടം പഞ്ചായത്തിലും ഉൾപ്പെടെ പ്രതിഷേധ വോട്ടുകൾ വ്യാപകമാണ്.

മുഖ്യമന്ത്രിയുടെ ധർമ്മടത്തും ഇടതുകോട്ടയായ മട്ടന്നൂരിലും കല്യാശേരിയിലുമൊക്കെ വോട്ടു മറിച്ചത് പാർട്ടിക്കാർ തന്നെ. ഇതിന്റെ പ്രകടമായ തെളിവാണ് പാർട്ടിക്കെതിരെ സൈബർ സഖാക്കൾ ഉയർത്തുന്ന വിമർശനം. നേതാക്കൾ ജനങ്ങളോട് ബന്ധമില്ലാത്തവരായി, സർക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും ഉയർന്ന അഴിമതി ആരോപണങ്ങളിൽ കൃത്യമായി പാർട്ടിക്ക് മറുപടി നൽകാൻ കഴിഞ്ഞില്ല, സാമ്പത്തികമായി കേന്ദ്രം ഞെരിക്കുന്നു എന്ന് പരാതി ഉയർത്തിയപ്പോഴും ആർഭാടങ്ങൾക്ക് കുറവു വരുത്തിയില്ല. ഇങ്ങനെ പലതാണ് പാർട്ടിക്കെതിരെ സഖാക്കൾ ഉയർത്തുന്ന വിമർശനം. പരിശോധിച്ച് തിരുത്തുമെന്ന് മുഖ്യമന്ത്രി പറയുമ്പോഴും സ്വയം പരിശോധനയ്ക്ക് മുഖ്യമന്ത്രി തന്നെ വിധേയമാവണമെന്നും സഖാക്കൾ നവമാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നത്.

തിരഞ്ഞെടുപ്പിലെ തോൽവി; സംസ്ഥാന സർക്കാരിനെതിരെ സിപിഐഎം അണികള്‍, നവമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനം
'തലക്കനം കൂടിയാല്‍ ആരും ചുമക്കാന്‍ കാണില്ല'; സിപിഐഎം നേതാവിന്റെ പരോക്ഷ വിമര്‍ശനം

Related Stories

No stories found.
logo
Reporter Live
www.reporterlive.com