ശംഖുമുഖത്ത് മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് അപകടം; മത്സ്യത്തൊഴിലാളിയെ കാണാതായി, തിരച്ചിൽ

ശക്തമായ തിരയിൽ പെട്ട് വള്ളം തലകീഴായി മറിയുകയായിരുന്നു
ശംഖുമുഖത്ത് മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് അപകടം; മത്സ്യത്തൊഴിലാളിയെ കാണാതായി, തിരച്ചിൽ

തിരുവനന്തപുരം: മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് ശംഖുമുഖത്ത് ഒരാളെ കാണാതായി. ശംഖുമുഖം സ്വദേശി മഹേഷിനെയാണ് കാണാതായത്. കൂടെ ഉണ്ടായിരുന്ന ഒരാൾ നീന്തി രക്ഷപ്പെട്ടു. രണ്ട് പേർ മാത്രമാണ് വള്ളത്തിൽ ഉണ്ടായിരുന്നത്.

മത്സ്യബന്ധനത്തിന് പോയ വള്ളമാണ് തിരയിൽ പെട്ട് മറിഞ്ഞത്. വള്ളം മറിഞ്ഞപ്പോൾ ഒരാൾ സ്വയമേ നീന്തി രക്ഷപ്പെടുകയായിരുന്നു. മത്സ്യത്തൊഴിലാളികളും നാട്ടുകാരും മഹേഷിനായിട്ടുള്ള തിരച്ചിൽ ഊർജിതമാക്കി.

ഇന്ന് രാവിലെ 7:30 യോടെയാണ് ഇവർ ശംഖുമുഖത്തുനിന്നും വിഴിഞ്ഞത്തേക്ക് എത്തിയത്. അവിടെ നിന്നും മീൻ പിടിക്കാൻ കടലിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. ശക്തമായ തിരയിൽ പെട്ട് വള്ളം തലകീഴായി മറിയുകയായിരുന്നു.

കൂടെ ഉണ്ടായിരുന്ന വിൻസെന്റ് നീന്തി കരയിലെത്തിയെങ്കിലും മഹേഷിനെ തിരയിൽപ്പെട്ട് കാണാതാവുകയായിരുന്നു. അപകടം നടന്നപ്പോൾ തന്നെ കോസ്റ്റ് ഗാർഡിനെ വിവരം അറിയിച്ചിട്ടും രക്ഷാപ്രവർത്തനത്തിന് എത്തിച്ചേർന്നില്ലെന്ന പരാതി ഉയരുന്നുണ്ട്.

എന്നാല്‍ കോസ്റ്റൽ ഗാർഡ് എത്താൻ വൈകിയെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് ആന്റണി രാജു എംഎൽഎ പറഞ്ഞു. ആവിശ്യമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കരുതെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞത്ത് നിന്നും കോസ്റ്റൽഗാർഡ് സംഘം സംഭവ സ്ഥലത്തേക്ക് എത്താനുള്ള സമയം മാത്രമേ എടുത്തിട്ടുള്ളു. ബാക്കിയെല്ലാം ആവശ്യമില്ലാത്ത ആരോപണങ്ങൾ മാത്രമാണ്. കാണാതായ ആൾക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമെന്നും ആന്റണി രാജു എംഎൽഎ പറഞ്ഞു.

ശംഖുമുഖത്ത് മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് അപകടം; മത്സ്യത്തൊഴിലാളിയെ കാണാതായി, തിരച്ചിൽ
മകളുടെ കഴുത്തറുത്തു, സ്വയം തീകൊളുത്തി അമ്മ; സംഭവം തിരുവനന്തപുരത്ത്

Related Stories

No stories found.
logo
Reporter Live
www.reporterlive.com