മലപ്പുറത്ത് സ്വകാര്യ ആശുപത്രി ജീവനക്കാരനെ മര്‍ദ്ദിച്ചതായി പരാതി; ഒരാള്‍ കസ്റ്റഡിയില്‍

ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു കേസിന് ആസ്പദമായ സംഭവം
മലപ്പുറത്ത് സ്വകാര്യ ആശുപത്രി ജീവനക്കാരനെ മര്‍ദ്ദിച്ചതായി പരാതി; ഒരാള്‍ കസ്റ്റഡിയില്‍

മലപ്പുറം: ചങ്ങരംകുളത്ത് സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനെ ആശുപത്രിയില്‍ കയറി മര്‍ദ്ദിച്ചതായി പരാതി. ആലംകോട് സ്വദേശി ഫിറോസിനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ എടപ്പാള്‍ ഐലക്കാട് സ്വദേശി അമര്‍നാഥിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. ചങ്ങരംകുളം സണ്‍റൈസ് ഹോസ്പിറ്റലിലെ ജീവനക്കാരനായ ഫിറോസിനാണ് മര്‍ദ്ദനമേറ്റത്. ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഫിറോസിനെ ഒരാള്‍ പുറത്തേക്ക് വിളിപ്പിച്ചതിനു ശേഷം മര്‍ദിച്ചെന്നാണ് പരാതി. അക്രമിയുടെ കയ്യില്‍ ഉണ്ടായിരുന്ന സ്പാനര്‍ ഉപയോഗിച്ച് തലക്ക് അടിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ ഫിറോസ് ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവത്തില്‍ എടപ്പാള്‍ ഐലക്കാട് സ്വദേശി അമര്‍നാഥിനെ ചങ്ങരംകുളം പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാള്‍ ഫിറോസിനെ മര്‍ദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. വ്യക്തിപരമായ കാര്യങ്ങളെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് മര്‍ദ്ദനത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

മലപ്പുറത്ത് സ്വകാര്യ ആശുപത്രി ജീവനക്കാരനെ മര്‍ദ്ദിച്ചതായി പരാതി; ഒരാള്‍ കസ്റ്റഡിയില്‍
യുഡിഎഫിന് 17 സീറ്റ് വരെ, എല്‍ഡിഎഫിന് 3 - 5; വീണ്ടും പ്രവചനവുമായി റാഷിദ് സിപി

Related Stories

No stories found.
logo
Reporter Live
www.reporterlive.com