

മികച്ച ചിത്രത്തിനുള്ള ഓസ്കർ അവാർഡ് വൺ ബാറ്റിൽ ആഫ്റ്റർ എനതറിന്. പോൾ തോമസ് ആൻഡേഴ്സണാണ് സംവിധായകൻ. നേരത്തെ മികച്ച സംവിധായകനുള്ള ഓസ്കറും പോൾ തോമസ് ആൻഡേഴ്സണ് ലഭിച്ചിരുന്നു.
സിന്നേഴ്സ് എന്ന ചിത്രത്തിലെ പ്രകടനത്തിന് മൈക്കൽ ബി ജോർദാന് മികച്ച നടനുള്ള ഓസ്കർ ലഭിച്ചു. ഹംനറ്റ് എന്ന ചിത്രത്തിലെ പ്രകടനത്തിന് ജെസ്സി ബക്ലി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. വൺ ബാറ്റിൽ ആഫ്റ്റർ അനദർ എന്ന ചിത്രത്തിലെ പ്രകടനത്തിന് ഷോൺ പെൻ ആണ് മികച്ച സഹനടനായി തെരഞ്ഞെടുക്കപ്പെട്ടത്. മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്‌കാരം ലഭിച്ചത് വൺ ബാറ്റിൽ ആഫ്റ്റർ അനദർ എന്ന ചിത്രത്തിനായി പോൾ തോമസ് ആൻഡേഴ്സണാണ്. മികച്ച കാസ്റ്റിങിനുള്ള ഓസ്കറും വൺ ബാറ്റിൽ ആഫ്റ്റർ അനദറിനാണ്.മികച്ച തിരക്കഥക്കുള്ള പുരസ്കാരം സിന്നേഴ്സിനും വെപ്പൺസ് എന്ന ചിത്രത്തിലെ പ്രകടനത്തിനായി ആമി മാടിഗണും ഓസ്കർ ലഭിച്ചു.
സിന്നേഴ്സും വൺ ബാറ്റിൽ ആഫ്റ്റർ അനദറും തമ്മിലാണ് മികച്ച ചിത്രമാകാനുള്ള മത്സരം നടന്നത്. ഓസ്കർ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ നോമിനേഷമുകൾ വാരിക്കൂട്ടിയ ചത്രമാണ് റയാൻ കൂഗ്ലർ സംവിധാനം ചെയ്ത സിന്നേഴ്സ്.
ഓസ്കർ വേദിയിൽ ചരിതം കുറിച്ച് ഛായാഗ്രാഹക ഓട്ടം ഡ്യൂറള്‍ഡ് അര്‍ക്കപോ. ഈ വിഭാഗത്തിൽ ഓസ്കർ നേടുന്ന ആദ്യ വനിതയായി അര്‍ക്കപോ മാറി. സിന്നേഴ്സ് എന്ന ചിത്രത്തിലെ ഛായാഗ്രഹണത്തിനാണ് ഓട്ടം ഡ്യൂറള്‍ഡ് അര്‍ക്കപോ ഓസ്‌കറിന് അർഹയായത്.
Content Highlights: 98th oscar awards presenting