

തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ ചാലക്കുടി മണ്ഡലത്തില്‍ നഗരസഭ കൗണ്‍സിലര്‍ അഡ്വ. ബിജു എസ് ചിറയത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാവും. കോണ്‍ഗ്രസ് കൗണ്‍സിലറായ ബിജു ഇത്തവണ വലിയ ഭൂരിപക്ഷത്തിലാണ് വിജയിച്ചു കൗണ്‍സിലിലെത്തിയത്. ബിജുവിനെ പാര്‍ട്ടിയിലെത്തിച്ച് സ്ഥാനാര്‍ത്ഥിയാക്കാനാണ് കോണ്‍ഗ്രസ് എമ്മിന്റെ ശ്രമം. നാളെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടായേക്കും.
എല്‍ഡിഎഫിന്റെ ഭാഗമായിരുന്ന ഡിഐസി സ്ഥാനാര്‍ത്ഥിയായാണ് ബിജു ആദ്യമായി നഗരസഭ കൗണ്‍സിലറായത്. പിന്നീട് കെ കരുണാകരന്‍ ഡിഐസിയെ മാതൃപാര്‍ട്ടിയില്‍ ലയിപ്പിച്ചതിനെ തുടര്‍ന്നാണ് ബിജു കോണ്‍ഗ്രസിലെത്തിയത്. പിന്നീട് നാല് വട്ടം കോണ്‍ഗ്രസ് ടിക്കറ്റില്‍ കൗണ്‍സിലിലേക്കെത്തി.
കഴിഞ്ഞ തവണയും കോണ്‍ഗ്രസില്‍ നിന്നെത്തിയ ഡെന്നിസ് ആന്റണിയാണ് കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്. നിലവിലെ എംഎല്‍എയായ ടി ജെ സനീഷ് കുമാര്‍ ജോസഫ് 1057 വോട്ടുകള്‍ക്കാണ് വിജയിച്ചത്.
Content Highlights: LDF is likely to field Adv. Biju S Chirayath as its candidate in the Chalakudy constituency