മദ്യക്കുപ്പി ഒളിപ്പിച്ചുവെന്ന് ആരോപിച്ച് മകനെ കുത്തിക്കൊല്ലാന്‍ ശ്രമം; പിതാവ് പിടിയില്‍

മകന്റെ ഭാര്യയെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചെന്നും പരാതിയിലുണ്ട്
മദ്യക്കുപ്പി ഒളിപ്പിച്ചുവെന്ന് ആരോപിച്ച് മകനെ കുത്തിക്കൊല്ലാന്‍ ശ്രമം; പിതാവ് പിടിയില്‍

സുല്‍ത്താന്‍ബത്തേരി: മദ്യക്കുപ്പി ഒളിപ്പിച്ചുവെച്ചുവെന്ന് ആരോപിച്ച് മകനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച പിതാവ് പൊലീസിന്റെ പിടിയില്‍. ബത്തേരി പുത്തന്‍കുന്ന് കരപ്പുറത്ത് വീട്ടില്‍ കെ എന്‍ വിശ്വംഭരനാ(84)ണ് പിടിയിലായത്.

ഈ മാസം 17നായിരുന്നു സംഭവം. തന്‍റെ മദ്യക്കുപ്പി ഒളിപ്പിച്ചു വെച്ചിട്ടുണ്ടെന്ന് ആരോപിച്ച് ഇയാള്‍ മകനെ മര്‍ദ്ദിക്കുകയും കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് മകന് പരിക്കേല്‍ക്കുകയും ചെയ്തു. മകന്റെ ഭാര്യയെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചെന്നും പരാതിയിലുണ്ട്.

പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് വിശ്വംഭരനെ കസ്റ്റഡിയില്‍ എടുത്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. എസ്‌ഐ ബാബു ചന്ദ്രന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ എന്‍ വി മുരളിദാസ്, ടി എം സജി, സിപിഒ അജ്മല്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

മദ്യക്കുപ്പി ഒളിപ്പിച്ചുവെന്ന് ആരോപിച്ച് മകനെ കുത്തിക്കൊല്ലാന്‍ ശ്രമം; പിതാവ് പിടിയില്‍
പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും സസ്‌പെന്‍ഷന്‍; ഹോസ്റ്റല്‍ ഒഴിയണം

Related Stories

No stories found.
logo
Reporter Live
www.reporterlive.com