ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് ഇടിച്ചുകയറി, ഭിന്നശേഷിക്കാരൻ മരിച്ചു; 9 പേർക്ക് പരിക്ക്

വഴിയരികില് നിരന്നുകിടന്ന് ഉറങ്ങുകയായിരുന്നു അപകടത്തില്പ്പെട്ടവര്.

ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് ഇടിച്ചുകയറി, ഭിന്നശേഷിക്കാരൻ മരിച്ചു; 9 പേർക്ക് പരിക്ക്
dot image

കൊല്ലം: വഴിയരികില് ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് ഇടിച്ചു കയറി ഭിന്നശേഷിക്കാരൻ മരിച്ചു. സംഭവത്തില് ഒന്പത് പേർക്ക് പരിക്കേറ്റു. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്. തമിഴ്നാട് കൊടമംഗലം സ്വദേശിയായ പരശുരാമന് (60) ആണ് മരിച്ചത്. അപകടത്തില്പ്പെട്ടവരെല്ലാം തമിഴ്നാട്ടിലെ കൊടമംഗലം സ്വദേശികളാണ്.

സംഭവത്തില് പള്ളിത്തോട്ടം സ്വദേശി സിബിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മദ്യ ലഹരിയിൽ ബൈക്ക് ഇടിച്ച് കയറ്റുകയായിരുന്നുവെന്ന് പൊലീസ് പറയുന്നത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെ കൊല്ലം നഗരത്തിനടുത്ത് മൂതാക്കരയിലാണ് സംഭവം.

വഴിയരികില് നിരന്നുകിടന്ന് ഉറങ്ങുകയായിരുന്നു അപകടത്തില്പ്പെട്ടവര്. പരശുരാമന്റെ തലയിലൂടെ ബൈക്ക് പാഞ്ഞുകയറുകയായിരുന്നു. കണ്ണിന് ഗുരുതരമായി പരിക്കേറ്റ സരസ്വതിയെയും രാജിയെയും തിരുവനന്തപുരം മെഡിക്കല് കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കീരസ്വാമി (60), അറുമുഖം (54), തങ്കരാജ് (80), കാവേരി (80), വീരസ്വാമി (60), ചന്ദ്രമണി (45), സുശീല (52), സുന്ദരി (58) എന്നിവര്ക്കും അപകടത്തില് പരിക്കേറ്റു. ഇവര് കൊല്ലം ജില്ലാ ആശുപത്രിയില് ചികിത്സതേടി.

dot image
To advertise here,contact us
dot image