'സമാധാനമായി പോയി മത്സരിക്കൂ: സാർ ആരാണെന്ന് അറിയില്ലായിരുന്നു'; രാമകൃഷ്ണനെ കണ്ടുമുട്ടിയ കഥ പറഞ്ഞ് മിയ

കലാഭവൻ മണിയുടെ സഹോ​ദരൻ ആണെന്ന് പിന്നീട് ആരൊക്കയോ പറയുന്നത് കേട്ടിരുന്നു
'സമാധാനമായി പോയി മത്സരിക്കൂ: സാർ ആരാണെന്ന് അറിയില്ലായിരുന്നു'; രാമകൃഷ്ണനെ കണ്ടുമുട്ടിയ കഥ പറഞ്ഞ് മിയ

ആർ എൽ വി രാമകൃഷ്ണന് പിന്തുണയുമായി നടി മിയയും രംഗത്തെത്തി. ഒരു മോഹിനിയാട്ട മത്സരത്തിനിടെ ആദ്യമായി രാമകൃഷ്ണനെ കണ്ടതിനെ പറ്റി മിയ ഓർമ്മിച്ചു.

'നൃത്ത അധ്യാപകനായ രാമകൃഷ്ണനെ ആദ്യം കാണുന്നത് ഒരു മോഹിനിയാട്ട മത്സരത്തിനിടയിലാണ്. ഞാൻ പ്ലസ് വണ്ണിൽ പഠിക്കുന്ന സമയത്താണ് അദ്ദേഹത്തെ കണ്ടത്. പാലായിൽ കോട്ടയം ജില്ലാ കലോത്സവത്തിൽ അന്ന് ഞാനും പങ്കെടുത്തിരുന്നു. മോഹിനിയാട്ട മത്സരത്തിന് ഒന്നാമതായി സ്റ്റേജിൽ കയറിയത് ഞാനായിരുന്നു. ഞാൻ കളിച്ചു തുടങ്ങി എട്ട് മിനിറ്റ് ആയപ്പോഴേക്കും പാട്ട് നിന്നുപോയി. സാങ്കേതിക തകരാർ മൂലമോ കർട്ടൺ താഴ്ന്ന് പോകുകയോ ചെയ്താണ് പ്രകടനം നിർത്തേണ്ടി വന്നതെങ്കിൽ ആ കുട്ടിക്കു വീണ്ടും അവസരം കൊടുക്കണമെന്നൊരു നിയമമുണ്ട്. എന്റെ മമ്മി അതു വന്ന് അധികൃതരോടു സംസാരിച്ചു. അങ്ങനെ വീണ്ടും കളിക്കാനുള്ള അവസരം കിട്ടി' - മിയ പറഞ്ഞു.

'പക്ഷേ എനിക്ക് ശേഷം അഞ്ചാറ് പേർ മത്സരിക്കാനുണ്ടായിരുന്നു. അതുകൊണ്ട് എന്നോട് ​ഗ്രീൻ റൂമിൽ പോയി വിശ്രമിക്കാൻ അവർ ആവശ്യപ്പെട്ടു. അവിടെ എത്തിയപ്പോഴാണ് സറിനെ ഞാൻ ആദ്യമായി കണ്ടത്. രാമകൃഷ്ണൻ സർ എനിക്കൊപ്പം മത്സരിക്കുന്ന ഒരു കുട്ടിയെ ഒരുക്കിക്കൊണ്ടിരിക്കുകയായിരുന്നു. ആദ്യമായിട്ടാണ് കാണുന്നതെന്ന് പോലും തോന്നിപ്പിക്കാതെ അദ്ദേഹം എന്നോട് വിശ്രമിക്കാൻ പറഞ്ഞു. വെള്ളം വേണോ എന്നും അദ്ദേഹം എന്നോട് ചോദിച്ചു. "സമാധാനമായി ടെൻഷൻ ഒന്നും ഇല്ലാതെ പോയി മത്സരിക്കൂ’’ എന്നു പറഞ്ഞ് എനിക്കു വേണ്ട എല്ലാ പിന്തുണയും തന്ന് സ്റ്റേജിലേക്ക് കയറ്റിവിട്ട ആളാണ് അദ്ദേഹം. അങ്ങനെയാണ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്' മിയ പറഞ്ഞു.

സാർ ആരാണെന്നോ പേര് എന്താണെന്നോ അന്ന് അറിയില്ലായിരുന്നു. കലാഭവൻ മണിയുടെ സഹോ​ദരൻ ആണെന്ന് പിന്നീട് ആരൊക്കയോ പറയുന്നത് കേട്ടിരുന്നു. അങ്ങനെ വളരെ ബഹുമാനത്തോടെയാണ് അദ്ദേഹത്തെ കണ്ടിട്ടുള്ളതും. പിന്നീട് മത്സരത്തിന്റെ ഫലം വന്നപ്പോൾ എനിക്കു ഒന്നാം സമ്മാനം കിട്ടുകയും അദ്ദേഹം വന്ന് എന്നെ അഭിനന്ദിക്കുകയും ചെയ്തു മിയ പറഞ്ഞു. സാറിനെ അധിക്ഷേപിക്കുന്ന വീഡിയോ താൻ കണ്ടെന്നും അത് തീർത്തും വിഷമിപ്പിച്ചുവെന്നും മിയ പറഞ്ഞു. ഇതെ തുടർന്നാണ് അദ്ദേഹവുമായിട്ടുള്ള അനുഭവം പങ്കുവെച്ചതെന്നും മിയ പറഞ്ഞു.

'സമാധാനമായി പോയി മത്സരിക്കൂ: സാർ ആരാണെന്ന് അറിയില്ലായിരുന്നു'; രാമകൃഷ്ണനെ കണ്ടുമുട്ടിയ കഥ പറഞ്ഞ് മിയ
ജാമ്യ ഹർജി ഉടൻ പരിഗണിക്കണമെന്ന് കേജ്‌രിവാൾ; അടുത്ത ബുധനാഴ്ച പരിഗണിക്കാമെന്ന് ഡൽ​ഹി ഹൈക്കോടതി

Related Stories

No stories found.
logo
Reporter Live
www.reporterlive.com