കണ്ണൂരിൽ പിടികൂടിയ കടുവ ചത്തു; പോസ്റ്റ്‌മോര്‍ട്ടം നാളെ

വീട്ടുമുറ്റത്ത് അടക്കം കടുവ കറങ്ങി നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു
കണ്ണൂരിൽ പിടികൂടിയ കടുവ ചത്തു; പോസ്റ്റ്‌മോര്‍ട്ടം നാളെ

കണ്ണൂർ: കണ്ണൂർ അടയ്ക്കാത്തോട് നിന്ന് പിടികൂടിയ കടുവ ചത്തു. ഇന്ന് ഉച്ചക്കാണ് മയക്കുവെടി വെച്ച് വനം വകുപ്പ് ഉദ്യോ​ഗസ്ഥർ കടുവയെ പിടികൂടിയത്. കടുവയുടെ പോസ്റ്റ്മോർട്ടം നാളെ നടക്കും.

രണ്ടാഴ്ചയിലേറെയായി കടുവ നാട്ടിലിറങ്ങി ഭീതി പരത്തിയിരുന്നു. പിടികൂടിയ സമയത്ത് കടുവയുടെ വായിലും ശരീരത്തിലും നിറയെ മുറിവുകള്‍ ഉണ്ടായിരുന്നു. വീട്ടുമുറ്റത്ത് അടക്കം കടുവ കറങ്ങി നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അഞ്ചു ദിവസത്തെ പരിശ്രമത്തിനൊടുവിലാണ് വനംവകുപ്പ് കടുവയെ കൂട്ടിലാക്കുന്നത്.

രണ്ടു വെറ്ററിനറി ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള വനംവകുപ്പ് ദൗത്യസംഘമാണ് കടുവയെ പിടികൂടിയത്. ഞായറാഴ്ച വനംവകുപ്പിന്റെ കണ്‍മുന്നില്‍ നിന്നും കടന്നുകളഞ്ഞ കരിയങ്കാവിലെ റബര്‍ തോട്ടത്തില്‍ വെച്ചാണ് കടുവയെ കണ്ടത്. തുടര്‍ന്ന് കടുവയെ മറ്റൊരാളുടെ പറമ്പിലേക്ക് ഓടിച്ചു. പിന്നീട് കടുവയെ മയക്കുവെടി വെച്ച് പിടികൂടുകയായിരുന്നു.

കണ്ണൂരിൽ പിടികൂടിയ കടുവ ചത്തു; പോസ്റ്റ്‌മോര്‍ട്ടം നാളെ
'ഒരു കലാകാരന്മാരും ഇത്ര ധാർഷ്ട്യത്തോടെ മാധ്യമ പ്രതിനിധികളോട് സംസാരിക്കാൻ പാടില്ല'; ശ്രീകുമാരൻ തമ്പി

Related Stories

No stories found.
logo
Reporter Live
www.reporterlive.com