
തൃശൂർ: പൊലീസ് ചമഞ്ഞ് തൃശൂരിൽ സ്വർണ്ണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി. കാൽ കിലോ സ്വർണ്ണം കവർന്നു. സംഭവത്തിൽ മൂന്ന് പ്രതികൾ പിടിയിലായി. നോർത്ത് പറവൂർ ഓലിയത്ത് വീട്ടിൽ ബിനോയ്, നോർത്ത് പറവൂർ പള്ളിത്താഴം മണപ്പാട്ടുപറമ്പിൽ മിഥുൻ മോഹൻ, തൃശൂർ ചേറൂർ ചേർപ്പിൽ വീട്ടിൽ വിനീഷ് കുമാർ എന്നിവരാണ് അറസ്റ്റിലായത്.
ഞാൻ നടത്തിയ പോരാട്ടം വിജയം കണ്ടതിൽ അഭിമാനം; ആർ ബിന്ദു രാജിവയ്ക്കണം: രമേശ് ചെന്നിത്തലകഴിഞ്ഞ മാസം 17-നാണ് സംഭവം നടന്നത്. ആലപ്പുഴ സ്വദേശിയായ സ്വർണ്ണവ്യാപാരി തൃശൂർ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴാണ് തട്ടിക്കൊണ്ടുപോയത്. പൊലീസെന്ന വ്യാജേനയെത്തിയവരാണ് ബലമായി കാറിൽ കയറ്റിയതെന്നാണ് മൊഴി. സ്വർണ്ണവ്യാപാരിയെ മർദ്ദിച്ച് അവശനാക്കി സ്വർണ്ണം കവർന്ന ശേഷം വരാപ്പുഴയിൽ ഉപേക്ഷിക്കുകയായിരുന്നു. സിറ്റി ഷാഡോ പോലീസും, ഈസ്റ്റ് പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.