
തൃശൂർ: ക്രമക്കേട് നടന്ന കരുവന്നൂർ സഹകരണ ബാങ്കിൽ നിന്ന് നിക്ഷേപകർക്ക് 13 കോടി രൂപ തിരികെ നൽകാൻ തീരുമാനം. ശനിയാഴ്ച മുതൽ തുക വിതരണം ചെയ്യും. കരുവന്നൂർ സഹകരണ ബാങ്കിൻ്റെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടേതാണ് തീരുമാനം. സര്ക്കാരും സഹകരണ വകുപ്പും തയ്യാറാക്കിയ പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമായാണ് നടപടി. ഇതിന്റെ ഭാഗമായി നവംബര് ഒന്ന് മുതല് കാലാവധി പൂര്ത്തീകരിച്ച നിക്ഷേപങ്ങള് തിരിച്ചുകൊടുക്കുന്ന പ്രക്രിയ ആരംഭിച്ചിരുന്നു.
ചെറുകിട സ്ഥിര നിക്ഷേപകര്ക്ക് അവര് ആവശ്യപ്പെടുമ്പോൾ നിക്ഷേപങ്ങള് പൂര്ണമായി പിന്വലിക്കുവാനും സേവിങ്സ് ബാങ്ക് നിക്ഷേപകര്ക്ക് അക്കൗണ്ടില് നിന്നും ആവശ്യാനുസരണം 50000 രൂപ വരെ പിന്വലിക്കുന്നതിനും പദ്ധതിയിൽ അവസരമുണ്ട്. ഒരു ലക്ഷത്തിന് മുകളില് സ്ഥിരനിക്ഷേപമുളളവര്ക്ക് നിക്ഷേപത്തിന്റെ നിശ്ചിത ശതമാനം തുകയും പലിശയും പിന്വലിക്കുവാനും പദ്ധതി പ്രകാരം സാധിക്കും.
കരുവന്നൂർ ബാങ്ക് തട്ടിപ്പ്: മുഖ്യപ്രതി സതീഷ് കുമാറിന്റെ ജാമ്യാപേക്ഷ തള്ളിപാക്കേജിന്റെ ഭാഗമായി ഡിസംബര് രണ്ടു മുതല് കാലാവധി പൂര്ത്തീകരിച്ച ഒരു ലക്ഷം രൂപയില് കൂടുതല് നിക്ഷേപമുളളവര്ക്ക് ഘട്ടം ഘട്ടമായി നിശ്ചിത ശതമാനം നിക്ഷേപം തിരിച്ചു നല്കുന്ന പ്രക്രിയ ആരംഭിക്കും. നിക്ഷേപത്തിന്റെ പത്ത് ശതമാനം തുകയും പൂര്ണമായ പലിശയുമാണ് ഈ ഘട്ടത്തില് തിരിച്ചുനല്കുന്നത്. ഡിസംബർ രണ്ട് മുതൽ അഞ്ച് ലക്ഷത്തിന് താഴെ നിക്ഷേപമുളളവര്ക്കും ഡിസംബര് 11 മുതല് അഞ്ച് ലക്ഷത്തിന് മുകളില് നിക്ഷേപമുളളവര്ക്കും ഇത് അനുസരിച്ചുളള തുക പിന്വലിക്കാന് അവസരമുണ്ടാകുമെന്നും കമ്മിറ്റി അറിയിച്ചു.
അര ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപം പൂർണമായും പിൻവലിക്കാൻ അവസരം നൽകും. മൂല്യമില്ലാത്ത വസ്തു ഈടിൽ ലോൺ നൽകിയത് 103.6 കോടിയാണ്. അതിൽ 50 കോടി തിരിച്ചു പിടിക്കാനാവുമെന്നാണ് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ പ്രതീക്ഷ.
കരുവന്നൂർ കള്ളപ്പണ കേസ്; എം എം വർഗീസ് കൊച്ചി ഇ ഡി ഓഫീസിൽ ഹാജരായികരുവന്നൂർ സഹകരണ ബാങ്കിൽ പുതിയതായി 85 നിക്ഷേപകർ വന്നതായി ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി പറഞ്ഞു. കരുവന്നൂരിൽ 41.2 ലക്ഷം രൂപയുടെ പുതിയ നിക്ഷേപം വന്നു. പുതിയതായി വന്ന 85 പേർ 41.2 ലക്ഷം രൂപയാണ് നിക്ഷേപിച്ചത്. 11.2 കോടി രൂപയുടെ നിക്ഷേപം പുതുക്കി. 85 കോടി രൂപ പിരിച്ചെടുത്തു. 93 കോടി നിക്ഷേപകർക്ക് തിരിച്ച് നൽകിയെന്നും കമ്മിറ്റി വ്യക്തമാക്കി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നൽകിയ ആധാരത്തിൽ തിരികെ ലഭിച്ചത് ഒരു ആധാരം മാത്രമാണ്. ആധാരം ലഭിക്കാത്തതിൽ നിക്ഷേപകർക്ക് ആശങ്കയുണ്ടെന്നും കമ്മിറ്റി പറഞ്ഞു.