ഗേറ്റ് പെട്ടെന്ന് തുറന്നതാണ് അപകട കാരണം,പൊതുജനങ്ങൾക്ക് വിലക്കുണ്ടായില്ല:സ്റ്റുഡന്റ്സ് വെൽഫയർ ഡയറക്ടർ

കുട്ടികൾ പെട്ടെന്ന് പരിപാടിനടക്കുന്ന ഭാഗത്തേക്ക് ഓടി ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്

dot image

കൊച്ചി: അപകടം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് കുസാറ്റ് സ്റ്റുഡന്റ്സ് വെൽഫയർ ഡയറക്ടർ പി കെ ബേബി റിപ്പോർട്ടറിനോട് പറഞ്ഞു. അഞ്ചര മുതൽ കുട്ടികളെ പ്രവേശിപ്പിച്ചു തുടങ്ങിയെന്നും പൊതുജനങ്ങൾക്ക് പരിപാടിയിലേക്ക് വിലക്കുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 1200 വിദ്യാർത്ഥികൾക്കുള്ള സജ്ജീകരണമാണ് ഉണ്ടായിരുന്നത്. കുട്ടികൾ പെട്ടെന്ന് പരിപാടിനടക്കുന്ന ഭാഗത്തേക്ക് ഓടി ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായതെന്നും പി കെ ബേബി പറഞ്ഞു.

പി കെ ബേബിയുടെ വാക്കുകൾ

'അഞ്ചര മുതൽ കുട്ടികളെ പ്രവേശിപ്പിച്ചു തുടങ്ങി. ആദ്യം സ്കൂൾ ഓഫ് എഞ്ചിനീയറിങ്ങിലെ വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചു. പൊതുജനങ്ങൾക്ക് വിലക്കുണ്ടായിരുന്നില്ല. 1200 വിദ്യാർത്ഥികൾക്കുള്ള സജ്ജീകരണം ആണ് ഉണ്ടായിരുന്നത്. കുട്ടികൾ പെട്ടെന്ന് പരിപാടിനടക്കുന്ന ഭാഗത്തേക്ക് ഓടി ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. മഴ കാരണമോ പരിപാടി കാണാനോ വേണ്ടിയാകാം അത്. അപകടം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഗേറ്റ് പെട്ടെന്ന് തുറന്നതാണ് കാരണം. പുറത്ത് നിന്ന് അകത്തേക്ക് കയറുന്ന ഭാഗത്താണ് അപകടം ഉണ്ടായത്. വിസിയുടെ റിപ്പോർട്ട് ഇന്ന് കൊടുക്കും. ടെക് ഫെസ്റ്റിന്റെ അവസാന ദിവസമായിരുന്നു ഇന്ന്. ഇന്നത്തെ പരിപാടി എല്ലാം റദ്ദാക്കി'.

'ഈ വർഷമാണ് മകൻ കുസാറ്റിൽ ചേർന്നത്; വെള്ളിയാഴ്ചകളിൽ വീട്ടിൽ വരുമായിരുന്നു'; വിതുമ്പി അതുലിന്റെ അച്ഛൻ

ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ ഗായിക നിഖിത ഗാന്ധിയുടെ ഗാനമേളയ്ക്ക് തൊട്ടുമുമ്പായാണ് അപകടമുണ്ടായത്. തിക്കിലും തിരക്കിലുംപെട്ട് നാലുപേരാണ് മരിച്ചത്. പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. അപകടമരണം സംഭവിക്കുമ്പോൾ സാധാരണ എടുക്കുന്ന നടപടി മാത്രമാണിത് എന്നാണ് ലഭിക്കുന്ന വിവരം.

കുസാറ്റ് ദുരന്തം; വിദ്യാർത്ഥികളുടെ പോസ്റ്റ്മോർട്ടം രാവിലെ നടക്കും, 10 മണിക്ക് പൊതുദർശനം

രാവിലെ 10 മണിക്ക് ശേഷം വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ കുസാറ്റിൽ പൊതു ദർശനത്തിന് വെക്കും. കൂത്താട്ടുകളും സ്വദേശി അതുൽ തമ്പി, നോർത്ത് പറവൂർ സ്വദേശി ആൻ റുഫ്ത, താമരശേരി സ്വദേശി സാറ തോമസ്, പാലക്കാട് മുണ്ടൂർ സ്വദേശി ആൽവിൻ ജോസഫ് എന്നിവരാണ് മരിച്ചത്.

dot image
To advertise here,contact us
dot image