
തൃശൂർ: കരുവന്നൂർ കള്ളപ്പണ കേസിൽ സിപിഐഎം ജില്ലാ സെക്രട്ടറി എം എം വർഗീസ് കൊച്ചി ഇ ഡി ഓഫീസിൽ ഹാജരായി. ആശങ്കകളില്ലെന്നും ചോദ്യം ചെയ്യലുകളോട് പൂർണ്ണമായി സഹകരിക്കുമെന്നും എം എം വർഗീസ് പറഞ്ഞു. ബാങ്ക് സ്റ്റേറ്റ്മെന്റ് ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും തിരിച്ചറിയൽ കാർഡ് ഉൾപ്പടെ ആവശ്യപ്പെട്ട രേഖകൾ എല്ലാം കൊണ്ടുവന്നിട്ടുണ്ട്. ഇന്ന് ഹാജരാവുന്നതിൽ സാവകാശം ചോദിച്ചിരുന്നുവെന്നും എന്നാൽ ഇ ഡി സമ്മതിച്ചില്ലെന്നും എം എം വർഗീസ് പറഞ്ഞു. കരുവന്നൂർ കള്ളപ്പണക്കേസുമായി തനിക്ക് ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.
പാര്ട്ടി സമ്മര്ദ്ദത്തിലാക്കി പലരെയും കൊണ്ട് ചിട്ടി എടുപ്പിച്ചിരുന്നു. കേസില് ഒന്നാം പ്രതിയായ സതീശന് പാര്ട്ടിയുടെ പല ആവശ്യങ്ങള്ക്കും വേണ്ടി ഫണ്ട് അനുവദിച്ചിട്ടുണ്ട്. ഇതെല്ലാം എം എം വര്ഗീസിന്റെ അറിവോടെയാണ് എന്നതിനുള്ള തെളിവുകള് ലഭിച്ചിട്ടുണ്ടെന്നാണ് ഇഡി വാദം. ഇതിന്റെ പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യല്.
കരുവന്നൂര് ബാങ്കില് വന്തോതില് കള്ളപ്പണ ഇടപാട് നടന്നുവെന്നാണ് ഇഡിയുടെ കണ്ടെത്തല്. ഏകദേശം 90 കോടി രൂപയുടെ കള്ളപ്പണ ഇടപാട് കണ്ടെത്തിയെന്നും ബാങ്ക് ഭരണസമിതിയുടേയും രാഷ്ടീയ നേതൃത്വത്തിന്റെയും അറിവോടെ 180 കോടിയോളം രൂപയുടെ കളളപ്പണ ഇടപാട് കരുവന്നൂർ ബാങ്ക് കേന്ദ്രീകരിച്ച് നടന്നിട്ടുണ്ടെന്നുമാണ് ഇ ഡി നല്കുന്ന സൂചന. കരുവന്നൂര് ബാങ്ക് തട്ടിപ്പില് കേരള പൊലീസില് രജിസ്റ്റര് ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം തുടരുന്നത്.