
കൽപ്പറ്റ: നവകേരള സദസ്സിനെതിരെ വയനാട്ടിൽ കരിങ്കൊടി പ്രതിഷേധത്തിനെത്തിയ യൂത്ത് ലീഗുകാരെ കയ്യേറ്റം ചെയ്ത് ഡിവൈഎഫ്ഐ പ്രവർത്തകർ. മാനന്തവാടി കൈതക്കലിൽ പൊലീസ് കസ്റ്റഡിയിലെടുത്ത യൂത്ത് ലീഗ് പ്രവർത്തകരെ ഡിവൈഎഫ്ഐക്കാർ ജീപ്പിനുള്ളിൽവച്ച് മർദ്ദിക്കുകയായിരുന്നു. മുഖ്യമന്ത്രി മാനന്തവാടിയിലേക്ക് പ്രസംഗിക്കാനെത്തുന്നതിന് മുമ്പായിരുന്നു സംഭവം.
ലീഗിന്റെ ശക്തികേന്ദ്രമായ കൈതക്കലിൽ പൊലീസ് പ്രതിഷേധം പ്രതീക്ഷിച്ചിരുന്നു. മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോകുന്നതിന് തൊട്ടുമുമ്പ് റോഡരികിൽ തടിച്ചുകൂടിയ യൂത്ത് ലീഗുകാരേയും മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച നാല് പ്രവർത്തകരേയും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധക്കാരെ തടയാൻ ഡിവൈഎഫ്ഐ പ്രവർത്തകരെത്തിയതോടെ രംഗം വഷളായത്.
ശക്തമായ മഴയും നീരൊഴുക്കും; ഇടുക്കിയിലെ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നുമാനന്തവാടിയിലേക്ക് പാഞ്ഞുപോയ മന്ത്രിവാഹനത്തിനു നേരെ യൂത്ത് ലീഗുകാർ കൂക്കി വിളിച്ചതോടെ വീണ്ടും ഡിവൈഎഫ്ഐക്കാർ ഇടപെട്ടു. കൂടുതൽ പൊലീസെത്തിയാണ് കൈതക്കലിൽ രംഗം ശാന്തമാക്കിയത്. പ്രതിഷേധങ്ങൾക്ക് നേരെ പ്രകോപിതരാകരുതെന്ന് പറഞ്ഞ ശേഷമാണ് കൈതക്കലിൽ യൂത്ത് ലീഗുകാർക്ക് നേരെ കയ്യേറ്റമുണ്ടായത്.