
മൂന്നാർ: ഇടുക്കിയിൽ മഴ ശക്തമാകുന്നു. ഹൈറേഞ്ചിൽ ഇടവിട്ട് പെയ്യുന്ന മഴയിൽ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ശക്തമായ മഴയിൽ തൂക്കുപാലത്ത് കടകളിലും വീടുകളിലും വെള്ളം കയറി. കുമളി മൂന്നാർ സംസ്ഥാന പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. ഇവിടെ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. ഉടുമ്പൻചോല കള്ളിപ്പാറയിൽ ഗതാഗതം തടസ്സപ്പെട്ടു. കൊട്ടാരക്കര ദിന്ധുക്കൽ ദേശീയ പാതയിൽ 35 ആം മൈലിലും മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇതിനിടെ പത്തനംതിട്ടയിൽ ഉരുൾപൊട്ടി. ചെന്നീർക്കര ഊന്നുകൽ ഭാഗത്ത് ഉരുൾപൊട്ടലിൽ വ്യാപകമായി കൃഷി നശിച്ചു.