
തളിപറമ്പ്: മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിന് നേരെ യൂത്ത് കോണ്ഗ്രസ്-കെഎസ്യു പ്രവര്ത്തകര് നടത്തിയ കരിങ്കൊടി പ്രതിഷേധത്തോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. പാര്ട്ടിക്കാര് പ്രതിഷേധക്കാരെ കൈകാര്യം ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അസഹിഷ്ണുതയുടെ ഭാഗമാണിത്. പരിപാടിയുടെ ലക്ഷ്യം വഴിതിരിച്ചുവിടാന് നീക്കം. നാട്ടുകാര് സംയമനം പാലിച്ചു. പൊലീസ് അറസ്റ്റ് ചെയ്തു. പാര്ട്ടിക്കാര് കൈകാര്യം ചെയ്തില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പരിപാടി ജനം നെഞ്ചേറ്റി കഴിഞ്ഞു. പരിപാടിയുടെ ശോഭ കെടുത്താന് നിഗൂഢ അജണ്ടയുമായി വരുന്നവര്ക്ക് അവസരമുണ്ടാക്കരുത്, കരിങ്കൊടിയുമായി വന്നവര്ക്ക് കൃത്യമായ നിര്ദ്ദേശം കിട്ടി. പ്രവര്ത്തകര് പ്രകോപിതരാകരുത്. പ്രകോപനമുണ്ടാക്കാനാണ് പ്രതിഷേധക്കാര് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിഷേധക്കാരെ പൊലീസ് കൈകാര്യം ചെയ്യും. നവകേരള സദസ്സിനെ ചുരുക്കി കാണിക്കാന് ശ്രമം. ആ പരിപ്പ് വേവില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്ത്തു.