കാര്ഷിക ബാങ്ക് കെട്ടിട നിർമാണ അഴിമതി; മുന്ഭരണസമിതിക്ക് വിജിലന്സിന്റെ ക്ലീന്ചിറ്റ്

യുഡിഎഫ് നേതൃത്തിലുള്ള ഭരണസമിതിയാണ് കരാർ നൽകിയത്

dot image

തിരുവനന്തപുരം: സംസ്ഥാന സഹകരണ കാര്ഷിക ഗ്രാമ വികസന ബാങ്ക് കെട്ടിട നിര്മ്മാണ അഴിമതിയിൽ മുന് ഭരണസമിതിക്ക് വിജിലന്സിന്റെ ക്ലീന്ചിറ്റ്. എറണാകുളം ട്രെയിനിങ്ങ് സെന്റർ കെട്ടിട നിർമ്മാണത്തിലെ ക്രമക്കേടാണ് വിജിലൻസ് കണ്ടെത്തിയത്. മാനദണ്ഡം പാലിക്കാതെ കരാര് നല്കിയെന്നാണ് കണ്ടെത്തൽ. മൂന്ന് തവണയാണ് എസ്റ്റിമേറ്റ് അനധികൃതമായി പുതുക്കിയത്.

1.87 കോടി രൂപയുടെ കരാർ 3.65 കോടിയായി ഉയർത്തി. സഹകരണ വകുപ്പിൻറെ അനുമതി ഇല്ലാതെയാണ് എസ്റ്റിമേറ്റ് പുതുക്കിയത്. യുഡിഎഫ് നേതൃത്തിലുള്ള ഭരണസമിതിയാണ് കരാർ നൽകിയത്. എന്നാൽ ഭരണസമിതി വീഴ്ചകൾ പ്രതിപാദിക്കാതെയാണ് വിജിലൻസ് റിപ്പോർട്ട് നൽകിയിരിക്കുന്നത്.

വിജിലന്സ് അന്വേഷണ റിപ്പോര്ട്ടിന്റെ പകര്പ്പ് റിപ്പോര്ട്ടറിന് ലഭിച്ചു. ജീവനക്കാരെ പഴിചാരിയ വിജിലൻസ് അവർക്കെതിരെ നടപടിയെടുക്കുമെന്നും നിർദ്ദേശിച്ചു.

dot image
To advertise here,contact us
dot image