രാജ്യത്ത് ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനം കേരളം; അതിൽ വിജിലൻസിന്റേത് വലിയ പങ്കെന്നും മുഖ്യമന്ത്രി

അഴിമതി കാണിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചു വരുന്നുണ്ട്. പല സേവനങ്ങളും ഓൺലൈനായി ലഭിക്കാൻ അവസരം ഒരുക്കി. ഇത് അഴിമതിക്കുള്ള അവസരം കുറച്ചു എന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

dot image

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമാണ് നമ്മുടേത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിൽ വലിയ പങ്കാണ് വിജിലൻസ് നടത്തി വരുന്നത്. അഴിമതി കാണിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചു വരുന്നുണ്ട്. പല സേവനങ്ങളും ഓൺലൈനായി ലഭിക്കാൻ അവസരം ഒരുക്കി. ഇത് അഴിമതിക്കുള്ള അവസരം കുറച്ചു എന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

സംസ്ഥാനത്ത് ഉദ്യോഗസ്ഥ സംവിധാനങ്ങളിൽ ഫയൽ വേഗത്തിൽ തീർപ്പാക്കുക ഉണ്ടായി. എന്നാൽ അഴിമതിയുടെ ഭാഗമായി ഫയൽ വൈകിപ്പിക്കുന്നുണ്ടെങ്കിൽ അത് കൃത്യമായി പരിശോധിക്കണം. പല രീതിയിലും അഴിമതിയിൽ വിരുത് കാണിക്കുന്ന ഉദ്യോഗസ്ഥരുണ്ട്. അവരെ കണ്ടെത്തണം. വിജിലൻസ് നല്ല നിലയിൽ മിന്നൽ പരിശോധന നടത്തുണ്ട്. സംസ്ഥാന തലത്തിൽ 14 മിന്നൽ പരിശോധന നടത്തിട്ടുണ്ട്. പരാതി കിട്ടുന്ന ഇടങ്ങളിൽ പരിശോധന ഉണ്ട്.

'നവകേരള സദസിന് മുമ്പ് മന്ത്രിസഭാ പുനഃസംഘടന വേണം'; കത്ത് നൽകി കേരളാ കോൺഗ്രസ് ബി

ജനങ്ങൾക്ക് സർക്കാർ സേവനങ്ങൾ കൃത്യമായി ലഭിക്കുന്നുണ്ടോ എന്ന് വിജിലൻസ് പരിശോധിക്കണം. കൈക്കൂലി വാങ്ങാത്ത ഒരു സമൂഹം ഉയർന്ന് വരണം. വിജിലൻസ് കൂടുതൽ ശാക്തീകരിക്കപ്പെടണം എന്നും മുഖ്യമന്ത്രി പറഞ്ഞു.

dot image
To advertise here,contact us
dot image