'ധനവകുപ്പിന്റേത് കത്തല്ല കാപ്സ്യൂൾ, ജിഎസ്ടി അല്ല മാസപ്പടിയാണ് വിഷയം'; ആരോപണം ആവർത്തിച്ച് കുഴൽനാടൻ

ആരോപണം ഉന്നയിക്കുന്നതിന് മുമ്പ് വീണയ്ക്ക് ജിഎസ്ടി രജിസ്ട്രേഷൻ ഇല്ലെന്ന് മാത്യു കുഴൽനാടൻ
'ധനവകുപ്പിന്റേത് കത്തല്ല കാപ്സ്യൂൾ, ജിഎസ്ടി അല്ല മാസപ്പടിയാണ് വിഷയം'; ആരോപണം ആവർത്തിച്ച് കുഴൽനാടൻ

കൊച്ചി: മാസപ്പടി വിവാദത്തിൽ വീണാ വിജയനെതിരായ ആരോപണങ്ങളിലുറച്ച് കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടൻ. നികുതിയടച്ചോ എന്നല്ല, മാസപ്പടി വാങ്ങിയോ എന്നതാണ് വിഷയമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. ആരോപണം ഉന്നയിക്കുന്നതിന് മുമ്പ് വീണയ്ക്ക് ജിഎസ്ടി രജിസ്ട്രേഷൻ ഇല്ലെന്നും നികുതി അടച്ചിട്ടില്ലെന്നും മാത്യു കുഴൽനാടൻ ആവർത്തിച്ച് പറഞ്ഞു. വീണ വിജയൻ ജിഎസ്ടി അടച്ചുവെന്ന് വ്യക്തമാക്കിയ ധനവകുപ്പ് എന്നാൽ കേരള ജനതയെ തെറ്റിദ്ധരിപ്പിച്ചു. കേരളത്തെ തെറ്റിദ്ധരിപ്പിച്ച ധനമന്ത്രിയും ധനവകുപ്പും മാപ്പ് പറയണം. ധനവകുപ്പിന്റേത് കത്തല്ല, കാപ്സ്യൂൾ ആണെന്നും കുഴൽനാടൻ പറഞ്ഞു.

ഇന്ററിം സെറ്റിൽമെന്റ് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നലെ സിപിഐഎം വിണയെ പ്രതിരോധിച്ചു. ചോദ്യങ്ങളുയർത്തിയ താൻ നികുതി വെട്ടിച്ചതായി ആരോപിക്കുകയും ചെയ്തു. അപ്പോഴാണ് മാസപ്പടിയിലെ ജിഎസ്ടി വിഷയം താൻ ഉന്നയിച്ചത്. ഇവിടെ വിഷയം ജിഎസ്ടി അല്ല മാസപ്പടിയാണ്. ധന വകുപ്പ് നൽകിയ മറുപടി കത്തിൽ 1.72 കോടി നികുതി ഒടുക്കിയോ എന്ന് വ്യക്തമല്ല. സിഎംആർഎല്ലിന് എക്സാലോജിക്കുമായും വീണ വിജയനുമായും ഓരോ കരാർ ഉണ്ടായിരുന്നു. രണ്ട് സ്ട്രീം വഴിയും പണം വന്നിട്ടുണ്ട്. 1.1.2017 മുതൽ 1.7.2017 വരെ 60 ലക്ഷം രൂപ വീണയുടെ അകൗണ്ടിലേക്ക് വന്നിരുന്നു. വീണയുടെ ജിഎസ്ടി നമ്പർ പുറത്തുവിട്ടാണ് മാത്യു ഇക്കാര്യങ്ങൾ ആരോപിച്ചത്. 17.01.2018 ലാണ് വീണ ജിഎസ്ടി രജിസ്ട്രേഷൻ എടുത്തത്. അതുവരെ വാങ്ങിയ പണത്തിന് വീണയ്ക്ക് ജിഎസ്ടി അടയ്ക്കാനാകില്ല.

എക്സാലോജിക്കിന് മുമ്പേ സർവീസ് ടാക്സ് രജിസ്ട്രേഷൻ ഉണ്ട്. 1.7.17 നാണ് കമ്പനിക്ക് ജിഎസ്ടി രജിസ്ട്രേഷൻ ലഭിച്ചത്. സ്വന്തമായി GST രജിസ്ട്രേഷൻ ലഭിക്കുന്നതിന് മുൻപ് വീണ എങ്ങനെ ജിഎസ്ടി അടയ്ക്കും? അച്ഛന്റെ പ്രത്യേക ആക്ഷൻ വഴിയാണോ അടയ്ക്കുക? എന്നും അദ്ദേഹം ചോദിച്ചു.

മന്ത്രിക്ക് നൽകിയ കത്തിൽ വീണ കൂടി വാങ്ങിയ 1.72 കോടിയെപ്പറ്റി കൃത്യമായി ചോദിച്ചിട്ടുണ്ട്. പിണറായിയുടെ കുടുംബം നടത്തിയ കൊള്ളയ്ക്ക് സർക്കാർ കൂട്ടുനിൽക്കുന്നതിന്റെ തെളിവാണ് ധനവകുപ്പിന്റെ കത്ത്. സിഎംആർഎല്ലിലേത് പോലെ സാന്റാമോണിക്കയിലും ജിഎസ്ടി ഇന്റലിജൻസ് ക്രമക്കേട് കണ്ടെത്തി. എന്നാൽ വീണ വിജയന്റെ കമ്പിനി ബന്ധം പുറത്തുവന്നപ്പോൾ അന്വേഷണം നിലച്ചു. വീണയ്ക്ക് താൻ ആരോപിക്കുന്നതിന് മുൻപ് ജിഎസ്ടി രജിസ്ട്രേഷനോ അതിനുമുമ്പ് സർവീസ് ടാക്സോ ഉണ്ടെന്ന് തെളിയിച്ചാൽ താൻ തിരുത്താമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com