നാടൻപാട്ട് കലാകാരൻ അറമുഖൻ വെങ്കിടങ്ങ് അന്തരിച്ചു

കലാഭവൻ മണിയുടെ ശബ്ദത്തിൽ പുറത്തുവന്ന ജനപ്രിയ നാടൻ പാട്ടുകളുടെ രചയിതാവാണ് അറമുഖൻ വെങ്കിടങ്ങ്.

dot image

തൃശൂർ: പ്രശസ്ത നാടൻപാട്ട് കലാകാരൻ അറമുഖൻ വെങ്കിടങ്ങ് അന്തരിച്ചു. 65 വയസ്സായിരുന്നു. 350 ഓളം നാടൻ പാട്ടുകൾ രചിച്ചിട്ടുണ്ട്. കലാഭവൻ മണിയുടെ ശബ്ദത്തിൽ പുറത്തുവന്ന ജനപ്രിയ നാടൻ പാട്ടുകളുടെ രചയിതാവാണ് അറമുഖൻ വെങ്കിടങ്ങ്. ചാലക്കുടി ചന്തയ്ക്ക് പോകുമ്പോൾ, വരിക്കച്ചക്കേടെ ചുള കണക്കിന്, പകല് മുഴുവൻ പണിയെടുത്ത് തുടങ്ങിയ പാട്ടുകൾ അറമുഖൻ വെങ്കിടങ്ങിന്റെ സൃഷ്ടികളാണ്.

സിനിമാ ഗാനങ്ങളും അറമുഖൻ വെങ്കിടങ്ങ് രചിച്ചിട്ടുണ്ട്. മുകേഷ് നായകനായ മീനാക്ഷി കല്യാണം എന്ന ചിത്രത്തിലെ കൊടുങ്ങല്ലൂരമ്പലത്തിൽ എന്നത് അദ്ദേഹത്തിന്റെ രചനയാണ്. ചന്ദ്രോത്സവം, ദ ഗാർഡ്, ഉടയോൻ, സാവിത്രിയുടെ അരഞ്ഞാണം, രക്ഷകൻ, മീശമാധവൻ എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾക്കും അദ്ദേഹം രചന നിർവ്വഹിച്ചു. ഇന്ന് വൈകീട്ട് മൂന്നിന് മുല്ലശേരി പഞ്ചായത്ത് പൊതുശ്മശാനത്തിൽ സംസ്കരിക്കും. ഭാര്യ- അമ്മിണി, മക്കൾ- സിനി, സിജു, ഷൈനി, ഷിനോയ്, കണ്ണൻ പാലാഴി. മരുമക്കൾ- വിജയൻസ ഷിമ, ഷാജി

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

dot image
To advertise here,contact us
dot image