സോളാർ ഗൂഢാലോചനക്കേസിൽ ഒന്നാം പ്രതി ഗണേഷ് കുമാർ; രണ്ടാം പ്രതി പിണറായി: കെ മുരളീധരൻ

മന്ത്രിസഭാ പുനഃസംഘടന മുഖം മിനുക്കലല്ല, മുഖം വികൃതമാക്കലാണെന്ന് കെ മുരളീധരൻ

dot image

കോഴിക്കോട്: മന്ത്രിസഭാ പുനഃസംഘടന മുഖം മിനുക്കലല്ല, മുഖം വികൃതമാക്കലാണെന്ന് കെ മുരളീധരൻ എംപി. വർഷം തോറും സ്പീക്കറെ മാറ്റുന്നത് ശരിയല്ല. നിയമസഭ തല്ലിത്തകർത്തവർ ഉൾപ്പടെ പല കേസുകളിലും പ്രതികളായവരാണ് നിലവിൽ മന്ത്രി സഭയിലുള്ളത്. അതിലൊരാളായി കെ ബി ഗണേഷ് കുമാർ എത്തുന്നുവെന്ന് മാത്രം. സോളാർ ഗൂഢാലോചന കേസിൽ ഒന്നാം പ്രതി ഗണേഷ് കുമാറും രണ്ടാം പ്രതി പിണറായി വിജയനുമാണ്.

സോളാർ കേസ് എന്തായാലും പിണറായി അന്വേഷിക്കണ്ട. മറ്റ് അന്വേഷണ സംവിധാനങ്ങൾ അന്വേഷിക്കണം. ഗൂഢാലോചന നടത്തിയവർ ശിക്ഷിക്കപ്പെടണമെന്നും വഞ്ചന കാണിച്ച ഗണേഷിനെ യുഡിഎഫിലെടുക്കില്ലെന്നും കെ മുരളീധരൻ കോഴിക്കോട് പറഞ്ഞു.

വഞ്ചന കാണിച്ച ഗണേഷിനെ യുഡിഎഫിലെടുക്കില്ല. ദല്ലാൾ നന്ദകുമാറിന്റെ ആരോപണങ്ങൾ മുഖവിലയ്ക്ക് എടുക്കുന്നില്ലെന്നും സോളാർ കേസിൽ കോൺഗ്രസിൽ ആർക്കും പങ്കില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

dot image
To advertise here,contact us
dot image