കെഎസ്‌യു ഭാരവാഹിയാകാന്‍ അസെെന്‍മെന്‍റ് പാസാകണം; തിരഞ്ഞെടുപ്പ് രീതി ആവിഷ്‌കരിച്ചത് കനയ്യകുമാര്‍

കോര്‍ഡിനേഷന്‍ കമ്മിറ്റി റിപ്പോര്‍ട്ട് മൂല്യനിര്‍ണ്ണയം നടത്തി മാര്‍ക്കിടും
കെഎസ്‌യു ഭാരവാഹിയാകാന്‍ അസെെന്‍മെന്‍റ് പാസാകണം; തിരഞ്ഞെടുപ്പ് രീതി ആവിഷ്‌കരിച്ചത് കനയ്യകുമാര്‍

കൊല്ലം: കെഎസ്‌യു ഭാരവാഹിയാകണമെങ്കില്‍ ഇനി പ്രത്യേക അസൈന്‍മെന്റുകള്‍ ചെയ്ത് റിപ്പോര്‍ട്ട് നല്‍കണം. ഇത് പരിശോധിച്ച് ലഭിക്കുന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരിക്കും ഇനി ജില്ലാ ഭാരവാഹികള്‍, നിയോജക മണ്ഡലം പ്രസിഡന്റുമാര്‍, ഭാരവാഹികള്‍ എന്നിവരെ തിരഞ്ഞെടുക്കുന്നത്. ജില്ലാ പ്രസിഡന്റുമാരും അതത് ജില്ലകളില്‍ നിന്നുള്ള സംസ്ഥാന ഭാരവാഹികളും അടങ്ങുന്ന കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് അസൈന്‍മെന്റ് നല്‍കുക. താല്‍പര്യമുള്ളവര്‍ ഗൂഗിള്‍ ഫോം പൂരിപ്പിച്ച് ബയോഡാറ്റ സഹിതം അപേക്ഷിക്കണം.

നിലവില്‍ പ്രവര്‍ത്തനം ഇല്ലാത്ത ക്യാമ്പസുകളില്‍ യൂണിറ്റ് തുടങ്ങുക, പ്രവര്‍ത്തകരെ കണ്ടെത്തുക, ബൂത്ത് കേഡര്‍മാരെ കണ്ടെത്തുക, പുതിയ വോട്ടര്‍മാരെ ചേര്‍ക്കുക തുടങ്ങിയവയാകും അസൈന്‍മെന്റുകള്‍. ശേഷം അപേക്ഷകര്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കണം. കോര്‍ഡിനേഷന്‍ കമ്മിറ്റി റിപ്പോര്‍ട്ട് മൂല്യനിര്‍ണ്ണയം നടത്തി മാര്‍ക്കിടും.

കനയ്യകുമാറാണ് ഇത്തരമൊരു ആശയത്തിന്റെ പിന്നില്‍. എന്‍എസ്‌യുവിന്റെ ചുമതല വഹിക്കുന്ന കനയ്യകുമാര്‍ ആവിഷ്‌കരിച്ച പുതിയ രീതി കേരളത്തിലാണ് ആദ്യം പരീക്ഷിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com