'ഉമ്മന്‍ചാണ്ടി സാര്‍ മാപ്പ്, അങ്ങയെ തെറ്റിദ്ധരിക്കേണ്ടി വന്നതില്‍ നിര്‍വ്യാജമായ ഖേദം';ഷമ്മി തിലകന്‍

ഉമ്മന്‍ ചാണ്ടിക്കെതിരെ ഗൂഢാലോചന നടന്നെന്ന് സിബിഐ കണ്ടെത്തിയ സാഹചര്യത്തില്‍ പ്രതികരിച്ച് ചലച്ചിത്ര താരം ഷമ്മി തിലകന്‍
'ഉമ്മന്‍ചാണ്ടി സാര്‍ മാപ്പ്, അങ്ങയെ തെറ്റിദ്ധരിക്കേണ്ടി വന്നതില്‍ നിര്‍വ്യാജമായ ഖേദം';ഷമ്മി തിലകന്‍

ആലപ്പുഴ: ഉമ്മന്‍ ചാണ്ടിക്കെതിരെ ഗൂഢാലോചന നടന്നെന്ന് സിബിഐ കണ്ടെത്തിയ സാഹചര്യത്തില്‍ പ്രതികരിച്ച് ചലച്ചിത്ര താരം ഷമ്മി തിലകന്‍. സാമൂഹ്യ ദ്രോഹികളുടെ ഇടപെടല്‍ മൂലം, അല്‍പ്പനാള്‍ എങ്കിലും ഉമ്മന്‍ ചാണ്ടിയെ തെറ്റിദ്ധരിക്കേണ്ടി വന്നതില്‍ നിര്‍വ്യാജമായ ഖേദം അറിയിക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ഉമ്മന്‍ചാണ്ടി സാര്‍ മാപ്പ്..!??

സാമൂഹ്യദ്രോഹികളുടെ ഇടപെടലുകള്‍ മൂലം, അല്‍പ്പനാള്‍ എങ്കിലും അങ്ങയെ തെറ്റിദ്ധരിക്കേണ്ടി വന്നതില്‍, നിര്‍വ്യാജമായ ഖേദം അറിയിക്കുന്നു..!

ഒപ്പം..;

പ്രതികാരദാഹത്താല്‍ അങ്ങയുടെ ആത്മാവില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള വിസ്ഫോടനത്തെത്തുടര്‍ന്ന് ബഹിര്‍ഗമിക്കാന്‍ സാധ്യതയുള്ള കൊറോണല്‍ മാസ് ഇജക്ഷന്‍ (CME) മൂലം ഉണ്ടാകാന്‍ സാധ്യതയുള്ള ഭൗമ കാന്തിക കൊടുങ്കാറ്റ്..; ഈ സാമൂഹ്യ ദ്രോഹികളുടെ മേല്‍ മാത്രം പതിക്കുന്നതിന് വേണ്ട നടപടി കൈക്കൊള്ളണമെന്നും, അതുവഴി ഈ കേരളക്കരയില്‍, അപ്പപ്പോള്‍ കാണുന്നവനെ അപ്പാ എന്നു വിളിക്കാത്ത നല്ല കമ്മ്യൂണിസ്റ്റുകാരെ ഒഴിവാക്കി കരുണ കാട്ടണമെന്നും വിനീതമായി അപേക്ഷിക്കുന്നു.

ലാല്‍സലാം.??

സത്യമേവജയതേ

Related Stories

No stories found.
logo
Reporter Live
www.reporterlive.com