
കാസർകോട്: ചിറ്റാരിക്കാലിൽ സ്കൂൾ അസംബ്ലയിൽവെച്ച് നിർബന്ധപൂർവ്വം ദളിത് വിദ്യാർഥിയുടെ തലമുടി മുറിച്ച സംഭവത്തിൽ കുട്ടികളുടെ കളിയാക്കൽ കാരണം സ്കൂളിലേക്ക് പോകാൻ മടിച്ചതായി വിദ്യാർത്ഥി. കഴിഞ്ഞ 19-ന് കാസർകോട് ചിറ്റാരിക്കാലിലെ കോട്ടമല മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ യുപി സ്കൂളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുടി വെട്ടാതെ ക്ലാസ്സിൽ എത്തിയതിന് ദളിത് ആൺകുട്ടിയുടെ തലമുടി സ്കൂൾ അസംബ്ലിയിൽ വച്ച് മുറിക്കുകയായിരുന്നു.
സംഭവത്തിൽ സ്കൂൾ പ്രധാന അധ്യാപിക ഷെർലി ജോസഫിനെതിരെ കുടുംബം നൽകിയ പരാതിയിൽ ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തിരുന്നു. കുട്ടികളിൽ നിന്നും നിരന്തരം കളിയാക്കൽ കേട്ടുവെന്നും അതിനെ തുടർന്ന് സ്കൂളിൽ പോകാതെയായി എന്നും അഞ്ചാം ക്ലാസുകാരൻ പറയുന്നു. വിവരമറിഞ്ഞ് പ്രധാന അധ്യാപികയെ നിരന്തരം ഫോണിൽ വിളിച്ചിട്ടും എടുത്തില്ലെന്നും മകൻ സ്കൂളിൽ എത്താത്തതിനെ കുറിച്ച് അന്വേഷിച്ചില്ലെന്നും മാതാവ് പറഞ്ഞു.
'ദളിത് വിദ്യാർത്ഥിയുടെ മുടി സ്കൂൾ അസംബ്ലിയിൽ മുറിപ്പിച്ചു'; പ്രധാന അധ്യാപികക്കെതിരെ കേസ്അതേസമയം, സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മന്ത്രി വി ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകി. സ്പെഷ്യൽ മൊബൈൽ സ്ക്വാഡ് ഡിവൈഎസ്പി സതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് നിലവിൽ അന്വേഷണം നടക്കുന്നത്.
വിദ്യാര്ത്ഥിയുടെ തല മുടി സ്കൂള് അസംബ്ലിയില് മുറിപ്പിച്ചു';സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്