Top

പുടിന്റെ കാമുകിക്കെതിരെ വിലക്കേർപ്പെടുത്താനൊരുങ്ങി യൂറോപ്യൻ യൂണിയൻ

7 May 2022 5:12 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പുടിന്റെ കാമുകിക്കെതിരെ വിലക്കേർപ്പെടുത്താനൊരുങ്ങി യൂറോപ്യൻ യൂണിയൻ
X

മോസ്കോ: യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ യൂറോപ്യൻ യൂണിയൻ വിലക്കേർപ്പെടുത്താൻ തയ്യാറാക്കിയ റഷ്യൻ നേതാക്കളുടെ പട്ടികയിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമർ പുടിന്റെ കാമുകിയെന്ന് പറയപ്പെടുന്ന അലീന കബീവയും. റഷ്യക്കെതിരെ പ്രഖ്യാപിക്കുന്ന പുതിയ വിലക്കുകളിലാണ് അലീനയുടെ പേരും ഉൾപ്പെട്ടിരിക്കുന്നത്. പുതിയ വിലക്കുകൾക്കുള്ള നിർ​ദ്ദേശം യൂറോപ്യൻ യൂണിയൻ എക്സിക്യൂട്ടീവ് അന്തിമാനുമതിക്കായി അം​ഗരാജ്യങ്ങളുടെ പ്രതിനിധികൾക്ക് സമർപ്പിച്ചിട്ടുണ്ട്.

റഷ്യൻ സർക്കാരിൽ അലീനക്കുള്ള സ്വധീനം കണക്കിലെടുത്താണ് വിലക്കേർപ്പെടുത്തുന്നത്. റഷ്യൻ നാഷണൽ മീഡിയ ​ഗ്രൂപ്പിന്റെ ഡയരക്ടേഴ്സ് ബോർഡിന്റെ ചെയർപേഴ്സണാണ് അലീന. പ്രസിഡന്റ് വ്ലാദിമർ പുടിനുമായി അടുത്ത ബന്ധമുള്ള ഇവർ പുടിന്റെ കാമുകിയാണെന്ന അഭ്യൂഹങ്ങൾ വളരെക്കാലമായുണ്ട്. എന്നാൽ ഇരുവരും ഇക്കാര്യം നിഷേധിക്കുന്നു.

വാൾ സ്ട്രീറ്റ് ജേർണലിൽ വന്ന റിപ്പോർട്ട് പ്രകാരം പുടിന്റെ സ്വത്തുക്കളുടെ ​ഗുണഭോക്താക്കളിലൊരാളാണ് അലീനയും. മുൻ ഒളിംപിക് ജിംനാസ്റ്റായ അലീന പുടിനുമായുള്ള സൗഹൃദത്തിന് ശേഷമാണ് റഷ്യൻ സർക്കാരിൽ സ്ഥാനങ്ങൾ വഹിക്കാൻ തുടങ്ങിയത്. വിലക്കിന് അനുമതി ലഭിച്ചാൽ അലീനയ്ക്ക് യൂറോപ്പിലേക്ക് യാത്രാവിലക്കേർപ്പെടുത്തുകയും വിദേശ സ്വത്തുക്കൾ മരവിപ്പിക്കുകയും ചെയ്യും. കഴിഞ്ഞ മാസം യുഎസും യുകെയും പുടിന്റെ പെൺമക്കളായ മരിയ വൊറന്റ്സൊവ, കാതെറിന ടിഖൊനൊവ എന്നിവർക്കെതിരെ വിലക്കു പ്രഖ്യാപിച്ചിരുന്നു. റഷ്യൻ എണ്ണ ഇറക്കുമതിക്കു മേൽ നിരോധനമേർപ്പെടുത്താനുള്ള ശുപാർശയും പുതിയ വിലക്കുകളുടെ നിർദേശത്തിലുണ്ട്.

Story Highlight: Vladimir putin's girlfriend Alina kabaeva in EU sanction list

Next Story