Top

ഓങ് സാന്‍ സൂചിക്ക് അഞ്ച് വര്‍ഷം തടവ്; പതിനൊന്ന് അഴിമതി ആരോപണങ്ങളില്‍ ആദ്യത്തെ കേസിലാണ് വിധി

27 April 2022 5:42 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഓങ് സാന്‍ സൂചിക്ക് അഞ്ച് വര്‍ഷം തടവ്; പതിനൊന്ന് അഴിമതി ആരോപണങ്ങളില്‍ ആദ്യത്തെ കേസിലാണ് വിധി
X

യാങ്കോണ്‍: അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് നൊബേല്‍ ജേതാവും മ്യാന്‍മര്‍ മുന്‍ വിദേശകാര്യ മന്ത്രിയുമായ ഓങ് സാന്‍ സൂചിക്ക് അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ച് മ്യാന്‍മറിലെ കോടതി. 600,000 യുഎസ് ഡോളറും(46038435 ഇന്ത്യന്‍ രൂപ) സ്വര്‍ണവും കൈക്കുലിയായി വാങ്ങിയെന്നാണ് ആരോപണം. കോടതി വിചാരണ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്കും വിലക്കുണ്ടെന്ന് സൂചിയുടെ അഭിഭാഷകന്‍ പറഞ്ഞു.

സൈന്യത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍, കൊവിഡ്, ടെലിക്കമ്യൂണിക്കേഷന്‍ നിയമങ്ങളുടെ ലംഘനത്തിനും എഴുപത്തിയാറുകാരിയായ സൂചിക്ക് ആറുവര്‍ഷം തടവ് വിധിച്ചിരുന്നു. പതിനൊന്ന് അഴിമതി ആരോപണങ്ങളാണ് സൂചിക്കെതിരെ ഉന്നയിക്കപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ ഫെബ്രുവരിയിലുണ്ടായ പട്ടാള അട്ടിമറിയില്‍, സൂചിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ അധികാരം നഷ്ടപ്പെട്ടിരുന്നു. അട്ടിമറിക്ക് ശേഷം നടന്ന പ്രതിഷേധങ്ങളില്‍ 1700ലധികം ആളുകള്‍ കൊല്ലപ്പെട്ടതായും 1300ലധികം പേര്‍ അറസ്റ്റിലായതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

STORY HIGHLIGHTS: Aung San Suu Kyi sentenced to five years in prison The verdict is in the first case of eleven corruption charges

Next Story