
ഗാസ സിറ്റി: ഖത്തറിന്റെ മധ്യസ്ഥതയിൽ നടത്തിയ ചർച്ചകൾക്ക് പിന്നാലെ ഗാസയിൽ താത്ക്കാലിക വെടിനിർത്തലിന് ധാരണ. കരാറിന് ഇസ്രായേൽ സർക്കാര് അംഗീകാരം നൽകി. എന്നാൽ താത്ക്കാലിക വെടിനിർത്തലാണിതെന്നും യുദ്ധം തുടരുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഹമാസ് ബന്ദികളാക്കിയ 50 പേരെ ഉടൻ മോചിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ട്.
അതേസമയം സൈനികരെ വിട്ടയക്കില്ലെന്നും റിപ്പോർട്ടുണ്ട്. ഗാസയിലേക്ക് 300 ട്രക്ക് ഭക്ഷ്യവസ്തുക്കളും വൈദ്യസഹായവും എത്തിക്കും. ഗാസയിലെ മറ്റൊരു സായുധ സംഘമായ ഇസ്ലാമിക് ജിഹാദും കരാർ വ്യവസ്ഥകൾ അംഗീകരിച്ചു. എന്നാൽ നിർദിഷ്ട കരാറിനെതിരെ മുന്നറിയിപ്പുമായി ഇസ്രയേൽ ദേശസുരക്ഷാ മന്ത്രി ഇതാമിർ ബെൻഗ്വിർ രംഗത്തെത്തി. കരാറിനെക്കുറിച്ച് തങ്ങളെ അറിയിച്ചില്ലെന്ന് ബെൻഗ്വിർ പരാതിപ്പെട്ടു. കരാർ ദുരന്തം വരുത്തിവെക്കുമെന്നും ഇതാമിർ പറഞ്ഞു.
ഇസ്രയേലുമായി വെടിനിര്ത്തല് കരാര് ഉടനെന്ന് ഹമാസ് നേതാവ് ഇസ്മയില് ഹനിയ38 അംഗ ക്യാബിനറ്റിൽ ഇതാമിർ ബെൻഗ്വിറും മറ്റ് രണ്ടു പേരും കരാറിനെ എതിർത്ത് വോട്ട് ചെയ്തു. വെടിനിർത്തൽ ഹമാസ് ബന്ദികളാക്കിയ സ്ത്രീകളും കുട്ടികളുമടങ്ങുന്ന 50 പേരുടെ മോചനത്തിന് വേണ്ടിയാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇസ്രയേലികളെ മോചിപ്പിക്കുന്നതിന് പകരമായി ഇസ്രയേൽ ജയിലുകളിൽ നിന്ന് 150 പലസ്തീൻ സ്ത്രീകളെയും കുട്ടികളെയും ഇസ്രായേൽ മോചിപ്പിക്കുമെന്ന് സ്ഥിരീകരിച്ച് ഹമാസും ഒരു പ്രസ്താവന പുറത്തിറക്കി.
ഹമാസ് ബന്ദികളാക്കിയവരുടെ മോചനം സംബന്ധിച്ച ചർച്ച അവസാന ഘട്ടത്തിൽ; ശുഭപ്രതീക്ഷയെന്ന് ഖത്തർതെക്കൻ ലബ്നാനിലുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിൽ മാധ്യമപ്രവർത്തകർ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. ലെബനീസ് ടെലിവിഷൻ ചാനലായ അൽ മയദീനിലെ റിപ്പോർട്ടർ ഫറ ഒമർ, ക്യമറാമാൻ റബീഹ് മാമാറി എന്നിവരാണ് കൊല്ലപ്പെട്ട മാധ്യമപ്രവർത്തകർ. ടൈർ ഹർഫയിലുണ്ടായ ആക്രമണത്തിലാണ് മൂന്ന് പേർ കൊല്ലപ്പെട്ടത്.