
ഗാസസിറ്റി: ഗാസയിലെ ആശുപത്രികൾക്ക് നേരെയുളള ആക്രമണം ആവർത്തിച്ച് ഇസ്രയേൽ. അൽ-ഷിഫ ആശുപത്രിയിൽ 40 പേർ കൊല്ലപ്പെട്ടു. ആശുപത്രിക്ക് സമീപം രൂക്ഷമായ ആക്രമണമാണ് നടക്കുന്നത്. അല്-ഷിഫ ആശുപത്രിയുടെ പരിസരത്ത് 179 പേരുടെ മൃതദേഹം സംസ്കരിച്ചതായി റിപ്പോർട്ടുണ്ട്. തീവ്രപരിചരണ വിഭാഗത്തില് ചികിത്സയില് ഉണ്ടായിരുന്ന ഏഴ് കുട്ടികളുടെയും 29 രോഗികളുടെയും മൃതദേഹങ്ങളാണ് സംസ്കരിച്ചത്. അതേസമയം ആശുപത്രികളെയും രോഗികളെയും ഹമാസ് മനുഷ്യകവചമായി ഉപയോഗിക്കുന്നുവെന്ന് ഇസ്രയേല് ആരോപിച്ചു.
അതിനിടെ ഹമാസിനെ പിന്തുണക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഉപരോധം ഏർപ്പെടുത്തുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു. പലസ്തീൻ ഇസ്ലാമിക് ജിഹാദ് ഭീകരസംഘടനകളെയും ഉപരോധിക്കും. യുകെയുമായി ഏകോപിപ്പിച്ചാണ് ഉപരോധം ഏർപ്പെടുത്തുക. തീവ്രവാദ ഫണ്ടിങ് ഇല്ലാതാക്കുകയാണ് ഉപരോധം ഏർപ്പെടുത്തുന്നതിലൂടെ ലക്ഷ്യമെന്ന് ആന്റണി ബ്ലിങ്കൻ വ്യക്തമാക്കി.
അഴുകിത്തുടങ്ങിയ മൃതദേഹങ്ങൾ സംസ്കരിക്കാൻ മാർഗമില്ല, ഇന്ധനമില്ല; ദുരിതക്കയത്തിൽ ഗാസയിലെ ആശുപത്രികൾലെബനൻ അതിർത്തിയിലും രൂക്ഷമായ ആക്രമണമാണ് നടക്കുന്നത്. ഊര്ജ്ജ പ്രതിസന്ധിയെ തുടര്ന്ന് ഗാസയിലെ എല്ലാ ആശുപത്രികളും 48 മണിക്കൂറിനുള്ളില് അടച്ചു പൂട്ടേണ്ട സാഹചര്യമാണുള്ളതെന്ന് പലസ്തീന് ആരോഗ്യവകുപ്പ് അധികൃതര് അറിയിച്ചിരുന്നു. അതിനൊപ്പമാണ് ആശുപത്രികൾക്ക് നേരെയുളള ഈ കണ്ണില്ലാത്ത ക്രൂരതയും.
ഊർജ്ജപ്രതിസന്ധി ഗാസയിലെ ആശുപത്രികൾ അടച്ചുപൂട്ടുന്നു; 2 ലക്ഷം പേർ വടക്കൻ ഗാസയിൽ നിന്നും പലായനം ചെയ്തുഗാസയിലെ ഏറ്റവും വലിയ ആശുപത്രികളായ അല്-ഷിഫ, അല്-ഖുദ്സ് ആശുപത്രികള് തിങ്കളാഴ്ച സേവനം അവസാനിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. അല്-ഷിഫ ആശുപത്രിയിൽ ആറ് നവജാത ശിശുക്കള് മരിച്ചതായും 26 നവജാത ശിശുക്കള് ഗുരുതരാവസ്ഥയിലാണെന്നും റിപ്പോർട്ടുണ്ട്.