
കാഠ്മണ്ഡു: നേപ്പാളിലെ എവറസ്റ്റ് കൊടുമുടിക്ക് സമീപം ഹെലികോപ്റ്റര് കാണാതായി. ആറ് പേരാണ് ഹെലികോപ്റ്ററില് ഉണ്ടായിരുന്നത്. യാത്ര ആരംഭിച്ച് 15 മിനിറ്റിന് ശേഷം ഹെലികോപ്റ്ററുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നുവെന്ന് ത്രിഭുവന് അന്താരാഷ്ട്ര വിമാനത്താവള അധികൃതര് അറിയിച്ചു.
നേപ്പാളിലെ സോലുഖുംബുവില് നിന്ന് കാഠ്മണ്ഡുവിലേക്ക് പുറപ്പെട്ടതായിരുന്നു ഹെലികോപ്റ്റര്. ഇതിലുണ്ടായിരുന്ന ആറ് പേരില് അഞ്ച് പേരും വിദേശ പൗരന്മാരാണെന്നാണ് റിപ്പോര്ട്ട്. ഹെലികോപ്റ്റര് കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണെന്ന് അധികൃതര് അറിയിച്ചു.