'മെഡിക്കല്‍ മിറാക്കിള്‍' സംഭവിച്ചില്ല; 20 വര്‍ഷത്തെ കാത്തിരിപ്പ് വിഫലം: ആ മാതാപിതാക്കളെ മരണം തോല്‍പ്പിച്ചു

ഒരു കുടുംബത്തിന്റെ 20 വർഷത്തെ പ്രാർത്ഥനകളുടെയും, പ്രത്യാശയുടെയും കാത്തിരിപ്പ് ബാക്കിയാക്കിക്കൊണ്ട് അൽ വലീദ് ബിൻ ഖാലിദ് തലാൽ മരണത്തിന് കീഴടങ്ങി

dot image

റങ്ങുന്ന രാജകുമാരൻ ഇനി ഓർമ. ഒരു കുടുംബത്തിന്റെ 20 വർഷത്തെ പ്രാർത്ഥനകളുടെയും, പ്രത്യാശയുടെയും കാത്തിരിപ്പ് ബാക്കിയാക്കിക്കൊണ്ട് അൽ വലീദ് ബിൻ ഖാലിദ് തലാൽ മരണത്തിന് കീഴടങ്ങി. യുകെയിലെ സൈനിക കോളേജിൽ പഠിക്കുന്ന സമയത്താണ് അൽ വലീദ് ബിൻ ഖാലിദ് തലാൽ എന്ന രാജകുമാരന്റെ ജീവിതത്തിൽ കരിനിഴൽ വീഴുന്നത്. 2005ൽ നടന്ന ഒരു വാഹനാപകടത്തിൽ അദ്ദേഹത്തിന്റെ തലച്ചോറിന് ക്ഷതമേൽക്കുകയും കോമയിലാവുകയും ചെയ്തു. ഒരിക്കലും ആ അവസ്ഥയിൽ നിന്നും ഖാലിദ് തിരികെ വരില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി. ലൈഫ് സപ്പോർട്ടിലാണ് ജീവൻ നിലനിർത്തിയിട്ടുള്ളതെന്നും ഇത് മാറ്റിയാൽ മരണം സംഭവിക്കുമെന്നും ഡോക്ടർമാർ പറഞ്ഞു. എന്നാൽ തന്റെ മകനെ അങ്ങനെ മരണത്തിന് വിട്ടുകൊടുക്കാൻ അന്ന് ഖാലിദിന്റെ പിതാവ് അൽ വലീദ് ബിൻ തലാൽ അൽ സൗദ് തയ്യാറായിരുന്നില്ല.

മകൻ എന്നെങ്കിലും തിരികെ ജീവിതത്തിലേക്ക് വരുമെന്ന് അയാളും കുടുംബവും പ്രത്യാശിച്ചു. 16-ാം വയസിൽ മകനുണ്ടായ അപകടം, ഒരിക്കലും ജീവിതത്തിലേക്ക് തിരികെ വരില്ലെന്ന ഡോക്ടർമാരുടെ വിധി, അതിനുമെല്ലാം അപ്പുറത്ത് ഖാലിദിന്റെ 36 വയസിൽ അയാൾ മരണപ്പെടുന്നത് വരെ പ്രത്യാശ കൈവിടാതെ ചികിത്സ തുടർന്ന കുടുംബം. അവരുടെ പ്രതീക്ഷയ്ക്കും പ്രാർത്ഥനയ്ക്കും സാക്ഷിയാവാതെ പക്ഷെ തലാൽ ജീവിതത്തോട് വിട പറഞ്ഞു.

2005ൽ ഖാലിദിന്റെ അപകടത്തിന് ശേഷം പ്രതീക്ഷയുടെയും പ്രാർത്ഥനയുടെയും 20 വർഷങ്ങളിലൂടെയായിരുന്നു കുടുംബം കടന്ന് പോയത്. അൽ സൗദും ഭാര്യ റീമ ബിൻത് തലാലും ഉൾപ്പെടെയുള്ള മുഴുവൻ കുടുംബവും ഖാലിദിനെ പരിചരിച്ച് കൂടെ നിന്നു. അവൻ ഇനി ഒരിക്കലും തിരികെ ജീവിതത്തിലേക്ക് വരില്ലെന്ന് ലോകത്തിലെ പല രാജ്യങ്ങളിൽ നിന്നുള്ള ഡോക്ടർമാർ വിധി എഴുതിയെങ്കിലും അചഞ്ചലമായ ഒരു പ്രതീക്ഷ ആ കുടുംബം കാത്തുസൂക്ഷിച്ചിരുന്നു. ലൈഫ് സപ്പോർട്ട് യന്ത്രങ്ങൾ ഉപയോഗിച്ചോ, മറ്റേത് വിധേനയും മകന്റെ ജീവൻ നിലനിർത്താനും ചികിത്സ തുടരാനും കുടുംബം ഡോക്ടർമാരോട് ആവശ്യപ്പെട്ടു.

അന്ന് മുതൽ നീണ്ട 20 വർഷങ്ങൾ ഖാലിദ് കോമയിൽ കിടന്നു. കണ്ണുകൾ തുറക്കാതെ, ഒന്നും മിണ്ടാതെ നീണ്ട 20 വർഷത്തെ 'ഉറക്കം'. പക്ഷെ ആ കുടുംബം പ്രതീക്ഷിച്ചത് പോലെ അവൻ ഒരിക്കലും മടങ്ങി വന്നില്ല, 20 വർഷത്തെ കാത്തിരിപ്പുകൾ വിഫലമാക്കിക്കൊണ്ട് ഖാലിദ് മരണത്തിന് കീഴടങ്ങി.

2005ൽ മിലിട്ടറി കോളേജിൽ പഠിക്കുമ്പോളായിരുന്നു റോഡപകടത്തിൽപ്പെട്ട് ഖാലിദിന് തലച്ചോറിൽ രക്തസ്രാവമുണ്ടാകുന്നതും, കോമയിലാകുന്നതും. അന്ന് മുതൽ മരണം വരെ മെക്കാനിക്കൽ വെന്റിലേഷനും, ഫീഡിങ് ട്യൂബും മറ്റ് ജീവൻ രക്ഷാ ഉപകരണങ്ങളുമായിരുന്നു ഖാലിദിന്റെ ജീവൻ പിടിച്ച് വച്ചത്. 2019ൽ വിരലുകൾ ചെറുതായി അനക്കാൻ കഴിഞ്ഞതും, തലചെറുതായി അനക്കിയതും വലിയ പ്രതീക്ഷയ്ക്ക് കാരണമായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ശരീരത്തിൽ നിന്നുണ്ടായ ഏറ്റവും അവസാനത്തെ പ്രതികരണമായിരുന്നു അത്.

ഈ 20 വർഷത്തിനിടെ നിരവധി തവണയാണ് രാജ്യാന്തര മാധ്യമങ്ങൾ ഖാലിദിന്റെ ജീവിതം വാർത്തയാക്കിയിട്ടുള്ളത്. അന്നത്തെ അപകടത്തിൽ മകന്റെ ജീവൻ നഷ്ട്ടപ്പെടാത്തത് ദൈവനിശ്ചയമാണ് എന്നായിരുന്നു അന്ന് മകന്റെ ജീവിതം ഇങ്ങനെ തുടരണോ, അവനെ മരിക്കാൻ അനുവദിച്ചൂടെ എന്നൊക്കെ ചോദിച്ചവർക്ക് അൽ സൗദ് നൽകിയ മറുപടി. ജീവൻ തിരിച്ചെടുക്കാതിരുന്ന ദൈവം ജീവിതം തിരികെ കൊടുക്കുമെന്നായിരുന്നു കുടുംബത്തിന്റെ പ്രതീക്ഷ. കാലങ്ങൾ കടന്ന് പോയപ്പോൾ ഖാലിദിന്റെ ജീവിതത്തിലേക്കുള്ള മടങ്ങി വരവിനായി ലോകം കാത്തിരിക്കാൻ തുടങ്ങി. എന്നാൽ ഖാലിദിന്റെ കാര്യത്തിൽ മെഡിക്കൽ മിറാക്കിൾ സംഭവിച്ചില്ല.

പണം കൊണ്ട് നേടാനാവാത്തത് എന്തൊക്കെയോ ലോകത്തുണ്ട് എന്ന് മനസിലാവുന്നത് ഇത്തരം ചില സംഭവങ്ങളിലൂടെയാണ്. ലോകത്ത് ഇന്നുവരെ ഉള്ളതിൽ ഏത് ചികിത്സയ്ക്കും വിധേയമാക്കാനുള്ള സാമ്പത്തിക സ്ഥിതി ഖാലിദിന്റെ കുടുംബത്തിനുണ്ട്. ലോകത്തെ തന്നെ ഏറ്റവും വലിയ കോടീശ്വരന്മാരിൽ ഒരാളാണ് ഖാലിദിന്റെ പിതാവ് അൽ സൗദ്.

Content Highlight; Saudi Arabia's 'Sleeping Prince' Passes Away After 20 Years in Coma

dot image
To advertise here,contact us
dot image