
പീഡിപ്പിച്ചത് 300 പേരെ, അതില്‍ ഭൂരിഭാഗവും പേര്‍ 15 വയസ്സിന് താഴെ പ്രായമുള്ളവര്‍, ഏറ്റവും പ്രായം കുറഞ്ഞ ഇര നാലുവയസ്സുള്ള കുഞ്ഞ്. പീഡകന്‍ ഒരു ഡോക്ടറാണെന്നറിയുമ്പോഴാണ് ഞെട്ടല്‍ പൂര്‍ണമാകുന്നത്. ഫ്രാന്‍സിലെ ഏറ്റവും വൃത്തികെട്ട പീഡോഫൈല്‍ എന്ന വിശേഷണത്തോടെയാണ് ജോയല്‍ ലെ സ്‌കൗര്‍നെക്കിനെ കുറിച്ച് സംസാരിച്ചുതുടങ്ങാനാകുക.
സര്‍ജനായ ജോയലിന് 73 വയസ്സാണ് പ്രായം. അനസ്‌തേഷ്യയുടെ മയക്കത്തിലായിരിക്കുമ്പോഴാണ് സര്‍ജനായ ജോയല്‍ കുട്ടികളെ തന്റെ ലൈംഗികവൈകൃതങ്ങളുടെ ഇരയാക്കിയിരുന്നത്. 1989നും 2014നും ഇടയില്‍ അതായത് 25 വര്‍ഷത്തോളം ജോയല്‍ തന്റെ രോഗികളെ ഉപദ്രവിച്ചുകൊണ്ടിരുന്നു. കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുക മാത്രമല്ല തന്റെ ഡയറിയില്‍ അതിക്രൂരമായ ഈ കുറ്റകൃത്യം വിശദമായി എഴുതി സൂക്ഷിക്കുക കൂടി ചെയ്തിരുന്നു ജോയല്‍. അഭിമാനത്തോടെയാണ് അയാള്‍ സ്വന്തം പ്രവൃത്തികളെ നോക്കിക്കണ്ടിരുന്നത്. പിന്നീട് പിടിയിലായപ്പോള്‍ താന്‍ എഴുതിക്കൂട്ടിയതെല്ലാം വെറും ഫാന്റസികളാണെന്ന് വാദിക്കുകയും ചെയ്തു.
എന്നാല്‍ മൂന്നുമാസത്തെ വിചാരണക്കൊടുവില്‍ 111 ബലാത്സംഗക്കേസുകളിലും 189 ലൈംഗികാതിക്രമക്കേസുകളിലും ബ്രിട്ടാനിയിലെ മോര്‍ബിഹാന്‍ ക്രിമിനല്‍ കോടതി കണ്ടെത്തി. 20 വര്‍ഷത്തെ തടവിന് ശിക്ഷിച്ച കോടതിയോട് കരുണ ആവശ്യപ്പെടുന്നില്ലെന്നും മികച്ച വ്യക്തിയാകാനുള്ള അവകാശം അനുവദിച്ച് തരണമെന്നുമാണ് ജോയല്‍ ആവശ്യപ്പെട്ടത്. വിചാരണയ്ക്കിടെ വേറെ ചില തുറന്നുപറച്ചിലുകളും ജോയല്‍ നടത്തി. ലൈംഗികാതിക്രമത്തിനിടെ രണ്ടുകുട്ടികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടെന്നുള്ളതായിരുന്നു അതില്‍ ഏറ്റവും പ്രധാനം.
പക്ഷെ, ജോയലിന്റെ പശ്ചാത്താപ വാക്കുകളെ ഉള്‍ക്കൊള്ളാന്‍ അതിക്രമം നേരിട്ടവര്‍ക്കോ, അവരുടെ അഭിഭാഷകര്‍ക്കോ സാധിക്കുമായിരുന്നില്ല. ലൈംഗികാതിക്രമം നേരിട്ടവരെ പ്രതിനിധീകരിക്കുന്ന അഭിഭാഷകരില്‍ ഒരാളായ തോമസ് ഡെലാബി 'ഇതുവരെ ജീവിച്ചിരുന്നിട്ടുള്ളതില്‍ വച്ച് ഏറ്റവും വൃത്തികെട്ട പീഡോഫൈല്‍ ആണ് നിങ്ങള്‍' എന്നാണ് ജോയലിനോട് വിചാരണ വേളയില്‍ പറയുകയും ചെയ്തു. പീഡോഫീലിയയുടെ ആറ്റംബോംബ്' എന്ന് ജോയലിനെ വിശേഷിപ്പിച്ച അദ്ദേഹം ഇരകള്‍ ഒരിക്കലും ജോയലിനോട് ക്ഷമിക്കില്ലെന്നും പറഞ്ഞു.
ഫ്രാന്‍സിലെ പൊതുജനാരോഗ്യ മേഖലയെ മുഴുവന്‍ ചോദ്യമുനയില്‍ നിര്‍ത്തുന്നതാണ് ജോയലിനെ പോലുള്ള പൊതുജനസേവകരുടെ നടപടി. ഇത്രയും വര്‍ഷം ജോയല്‍ എങ്ങനെയാണ് ജോലി ചെയ്തിരുന്നത് എന്ന ചോദ്യവും അഭിഭാഷകര്‍ ഉയര്‍ത്തി. 2005ല്‍ കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തതിന് ശിക്ഷിക്കപ്പെട്ടിട്ടും, എന്തുകൊണ്ടാണ് അദ്ദേഹത്തെ പൊതു ആശുപത്രികളില്‍ ജോലി ചെയ്യാന്‍ അനുവദിച്ചതെന്ന് അഭിഭാഷകര്‍ ചോദിക്കുന്നു.
അയല്‍വീട്ടിലെ ആറുവയസ്സുകാരനെ ബലാത്സംഗം ചെയ്തുവെന്ന സംശയത്തില്‍ 2017-ല്‍ വീണ്ടും അറസ്റ്റിലായതിന് ശേഷമാണ് ജോയലിന്റെ പീഡനത്തിന്റെ വ്യാപ്തി വെളിപ്പെട്ടത്.പതിറ്റാണ്ടുകളായി നടന്ന പീഡനങ്ങള്‍ വിശദമായി രേഖപ്പെടുത്തുന്ന ഇലക്ട്രോണിക് ഡയറികള്‍ പോലീസ് കണ്ടെത്തി.അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിലാണ് ഡോക്ടര്‍ തന്നെ ഒരു 'വലിയ വികൃതിക്കാരന്‍' എന്നും 'പീഡോഫൈല്‍' എന്നും വിശേഷിപ്പിച്ചിട്ടുള്ളത്. താന്‍ ചെയ്യുന്ന കൃത്യങ്ങളില്‍ നിന്ന് ലഭിക്കുന്ന മാനസിക സന്തോഷത്തെ കുറിച്ചും അദ്ദേഹം അതില്‍ എഴുതിയിട്ടുണ്ട്. ആ കുറിപ്പിലൊരിടത്തും ഒരു പശ്ചാത്താപം അദ്ദേഹം പ്രകടിപ്പിച്ചിരുന്നില്ല.
എല്ലാ ജന്മദിനത്തിനും തന്റെ വയസ്സ് രേഖപ്പെടുത്തിക്കൊണ്ട് അദ്ദേഹം കുറിപ്പ് എഴുതും..ഓരോ തവണയും ഞാനൊരു പീഡോഫൈല്‍ ആണെന്നും അതില്‍ അഭിമാനിക്കുന്നുവെന്നും ആവര്‍ത്തിച്ച് എഴുതുകയും ചെയ്തിരുന്നു.
ഡയറികള്‍ മാത്രമായിരുന്നില്ല പൊലീസ് കണ്ടെത്തിയിരുന്നത്. കുട്ടികളുടെ വലിപ്പമുള്ള സെക്‌സ് ഡോളുകള്‍, അതില്‍ ചിലതിനെ ചങ്ങലകൊണ്ട് ബന്ധിച്ചിരുന്നു, 3,00000 കുട്ടികളെ ഉപദ്രവിക്കുന്ന ചിത്രങ്ങള്‍ എന്നിവയും പൊലീസ് കണ്ടെത്തി. ജോയലിന്റെ ഭാര്യയായിരുന്ന മാരീ ഫ്രാന്‍സിന് ഇക്കാര്യങ്ങള്‍ അറിയാമായിരുന്നെന്ന് ചില ഇരകള്‍ വാദിക്കുന്നുണ്ട്. അവള്‍ അദ്ദേഹത്തെ സംരക്ഷിക്കുകയായിരുന്നുവെന്നും ചിലര്‍ ആരോപിച്ചു.
ഇത്രയും വലിയ ക്രൂരകൃത്യം വര്‍ഷങ്ങളോളം തുടര്‍ന്നിട്ടും കോടതി 20 വര്‍ഷത്തെ തടവ് മാത്രമാണ് പ്രതിക്ക് വിധിച്ചതെന്ന് അതിക്രമം നേരിട്ടവര്‍ കുറ്റപ്പെടുത്തുന്നുണ്ട്. അവര്‍ നിരാശരുമാണ്.കുറ്റകൃത്യങ്ങളുടെ കാഠിന്യം അനുസരിച്ച് 20 വര്‍ഷത്തെ തടവ് അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി, കൂടുതല്‍ തടവ് ശിക്ഷകള്‍ അനുവദിക്കുന്ന തരത്തില്‍ നിയമം മാറ്റണമെന്ന് അഭിഭാഷകയായ ഫ്രാന്‍സെസ്‌ക സത്തയും വാദിച്ചു
Content Highlights: 20-Year Prison Sentence for Doctor Convicted of Child Abuse