'കമ്യൂണിസം ഒരു നാള്‍ വിജയിക്കും'; ശോഭിത ധൂലിപാല

വൈറലായി പഴയ വീഡിയോ

'കമ്യൂണിസം ഒരു നാള്‍ വിജയിക്കും'; ശോഭിത ധൂലിപാല
dot image

ബോളിവുഡിലും തെന്നിന്ത്യയിലും തന്റേതായ സ്ഥാനം അറിയിച്ച ആളാണ് ശോഭിത ധൂലിപാല. കുറുപ്പ് സിനിമയിലൂടെ ശോഭിത മലയാളികള്‍ക്കും സുപരിചിതയാണ്. തന്റെ മികച്ച പ്രകടനത്തിലൂടെ ശോഭിതയ്ക്ക് മുന്‍നിര നായികമാരിലൊരാളായി മാറാന്‍ വളരെ പെട്ടെന്ന് തന്നെ സാധിച്ചു.

തന്റെ നിലപാടുകളിലൂടേയും ശോഭിത വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. ഇപ്പോഴിതാ ശോഭിതയുടെ പഴയൊരു അഭിമുഖം വീണ്ടും ചര്‍ച്ചയാവുകയാണ്. തന്റെ രാഷ്ട്രീയത്തെക്കുറിച്ച് ശോഭിത സംസാരിക്കുന്ന വിഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്.

നിങ്ങളെക്കുറിച്ച് ആര്‍ക്കും അറിയാത്തൊരു രഹസ്യം പറയാമോ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ശോഭിത. 'എനിക്ക് വളരെ ശക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുകളുണ്ട്. ഇടതുപക്ഷ ചിന്താഗതിയുള്ള ലിബറല്‍ ആണ് ഞാന്‍. ഒരു നാള്‍ കമ്യൂണിസം വിജയിക്കും എന്നെനിക്ക് ഉറപ്പാണ്'- എന്നാണ് ശോഭിത പറയുന്നത്. ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയാകുമ്പോള്‍ താരത്തിന്റെ നിലപാടിന് കയ്യടിച്ചും വിമര്‍ശിച്ചുമൊക്കെ നിരവധി പേരാണ് എത്തുന്നത്.

2016 ല്‍ രമണ്‍ രാഘവ് 2.0 യിലൂടെയാണ് ശോഭിത കരിയര്‍ ആരംഭിക്കുന്നത്. നിവിന്‍ പോളി ചിത്രം മൂത്തോനിലൂടെയാണ് മലയാളത്തില്‍ അരങ്ങേറുന്നത്. കാലാകന്ധി, ഗുണ്ടാചാരി, ഷെഫ്, മൂത്തോന്‍, കുറുപ്പ്, പൊന്നിയിന്‍ സെല്‍വന്‍, മങ്കി മാന്‍ തുടങ്ങിയ ചിത്രങ്ങളിലും മെയ്ഡ് ഇന്‍ ഹെവന്‍, ബാര്‍ഡ് ഓഫ് ബ്ലഡ് തുടങ്ങിയ സീരീസുകളിലും അഭിനയിച്ചു.

Content Highlights: Actress Sobhita Dhulipala says communism will triumph one day; old video goes viral.

dot image
To advertise here,contact us
dot image